ശ്രീനഗര്‍: സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷയുടെ ഭാഗമായി നഗരത്തിലെ സ്കൂളുകള്‍ അടച്ചിടാനും ഇന്റര്‍നെറ്റ് കണക്ഷന് വിച്ഛേദിക്കാനും അധികാരികള്‍ നിര്‍ദ്ദേശം നല്കി.
ശ്രീനഗറിലെ ഫത്തേ കാഡലില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞ് ആക്രമിച്ചത്. സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പ്രകോപനമില്ലാതെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നഗരത്തിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജില്ലാ അധികാരികള്‍ അടപ്പിച്ചു. കൂടാതെ മൊബൈല്‍ ഫോണുകളിലെ ഇന്റര്‍നെറ്റ് സൗകര്യവും താത്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് അധികാരികള്‍ അറിയിച്ചു.