ചെന്നൈ: ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് മലയാളികൾക്ക് കുത്തേറ്റു. കണ്ണൂർ സ്വദേശി അഖിൽ രാമചന്ദ്രൻ എറണാകുളം സ്വദേശി അഖിൽ സെബാസ്റ്റ്യൻ,ഫയാസ് എന്നിവർക്കാണ് കുത്തേറ്റത്. മൂവരെയും ചെന്നൈയിലുള്ള രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റാഗിംഗിനെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ രണ്ടായി തിരിഞ്ഞ് അടികൂടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അഞ്ച് വിദ്യാർത്ഥികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ