പോര്‍ട്ട്ബ്ലെയര്‍: അധികാരത്തിലെത്തിയത് മുതല്‍ ബിജെപി സർക്കാർ പല നഗരങ്ങളുടേയും പേരുമാറ്റിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ഏറ്റവും ഒടുവിലായി പേരുമാറ്റാന്‍ പോകുന്നത് ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകളുടേതാണ്.

ആന്‍ഡമാന്‍ നിക്കോബറിലെ മൂന്നു പ്രധാനപ്പെട്ട ദ്വീപുകളുടെ പേരാണ് മാറ്റുന്നത്. റോസ്, നീല്‍, ഹാവ്ലോക്ക് എന്നീ മൂന്ന് ദ്വീപുകളുടെ പേരാണ് മാറ്റുന്നത്. സ്വാതന്ത്ര്യ സമര സേനാനിയായ സുഭാഷ് ചന്ദ്രബോസിനോടുള്ള ആദര സൂചകമായാണ് പേരുമാറ്റല്‍. സുഭാഷ് ചന്ദ്രബോസ് പോര്‍ട്ട്ബ്ലെയറില്‍ ദേശീയപതാക ഉയര്‍ത്തിയതിന്റെ 75-ാമത് വാര്‍ഷികത്തില്‍ ആന്‍ഡമാനിലെത്തുന്ന പ്രധാനമന്ത്രി മോദിയാണ് പേര് മാറ്റം നടത്തുക.

റോസ് ഐലന്റിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ഐലന്റ് എന്നും നീല്‍ ഐലന്റിനെ ഷഹീദ് ദ്വീപ് എന്നും ഹാവ്ലോക്ക് ഐലന്റ് സ്വരാജ് ദ്വീപായും പേരുമാറ്റപ്പെടും. ഡിസംബര്‍ 30ന് രാജ്നാഥ് സിങ്ങിനൊപ്പമാണ് മോദി ആന്‍ഡമാന്‍ നിക്കോബറിലെത്തുന്നത്.

ബിജെപി ബംഗാള്‍ ഉപാദ്ധ്യക്ഷനും സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവുമായ ചന്ദ്ര കുമാര്‍ ബോസ് ആന്‍ഡമാന്‍ നിക്കോബറിന്റെ പേര് ‘ഷഹീദ് ആന്‍ഡ് സ്വരാജ് ഐലന്റ്സ്’ എന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ