ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സംഘടനയായ ഹിന്ദു യുവ വാഹിനിയിലെ മൂന്ന്‍ പ്രവര്‍ത്തകരെ ബലാത്സംഗ കേസില്‍ അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, പൊലീസിനെ ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. ഗണേഷ്നഗറില്‍ വച്ച് ദീപക്കും അവിനാഷും പാട്ടുവെക്കുന്നതിനെ ചൊല്ലി നടന്ന തര്‍ക്കം മുതലാണ് പ്രശ്നം ആരംഭിക്കുന്നത് എന്നാണു സ്ഥലം എസ്ഐ രോഹിത് സിംഗ് സജ്വാന്‍ പറയുന്നത്.

അവിനാഷ് ഹിന്ദുയുവവാഹിനിപ്രവര്‍ത്തകരായ സുഹൃത്തുക്കളോടൊപ്പം ദീപക്കിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയും സ്ത്രീയോട് മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. പിന്നീട് സഹോദരന്‍ ഗൗരവിനോടൊപ്പം സ്ഥലത്ത് എത്തിചേര്‍ന്ന ദീപക് അവിനാഷിനെ മര്‍ദ്ദിച്ചശേഷം പൊലീസില്‍ കൈമാറി.

വാര്‍ത്ത പടര്‍ന്നതോടുകൂടെ ഹിന്ദുയുവവാണി പ്രാദേശിക പ്രസിഡന്റ് ജിതേന്ദ്ര ശര്‍മ, നഗരത്തിലെ യൂണിറ്റ് പ്രസിഡന്റ് പങ്കജ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ച ഹിന്ദു യുവവാണി പ്രവര്‍ത്തകാര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. ബിജെപിയുടെ പ്രാദേശിക മുഖ്യനായ ഉമേഷ്‌ കതാര്യയും പൊലീസ് സ്റ്റേഷനില്‍ എത്തിചേര്‍ന്നു, ബിജെപി നേതാവിനോട് മോശമായി പെരുമാറിയ യുവവാണി പ്രവര്‍ത്തകര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മായങ്ക് അറോറയെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ആരോപണം.

ഇതുമായി ബന്ധപ്പെട്ട് രണ്ടു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്തിട്ടുണ്ട് എന്നാണ് സ്ഥലം എസ് പി അറിയിക്കുന്നത്. അവിനാഷ്, ജിതേന്ദ്ര, പങ്കജ് എന്നിവര്‍ക്കെതിരെ മര്‍ദ്ദിച്ചുവെന്ന പേരിലും. ഇതേയാള്‍കാര്‍ക്കും അനില്‍ സക്സേന എന്നിവര്‍ക്കെതിരെ മറ്റൊരു സ്ത്രീയും പരാതി നല്‍കിയിട്ടുണ്ട് എന്ന് മായങ്ക് അറോറ പറഞ്ഞു. കൂട്ടബലാത്സംഗം ആരോപിച്ചാണ് സ്ത്രീയുടെ പരാതി. അവിനാഷ്, ജിതേന്ദ്ര, പങ്കജ് എന്നീ ഹിന്ദുയുവവാണി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് അറിയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ