ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പട്ടിണി മരണം, മൂന്ന് പെൺകുഞ്ഞുങ്ങൾ ഡൽഹിയിൽ പട്ടിണി കൊണ്ട് മരണടഞ്ഞു. രണ്ട്, നാല്, എട്ട് വയസ്സുളള കുഞ്ഞുങ്ങളാണ് മരണമടഞ്ഞത്. ശിഖ (എട്ട്), മാനസി (നാല്)  പാരുല്‍ (രണ്ട് ) എന്നീ കുട്ടികളാണ് പട്ടിണി കൊണ്ട് മരണമടഞ്ഞത്. വീടുവിട്ടുപോകേണ്ടി വന്ന രക്ഷിതാക്കൾക്കൊപ്പം മണ്ടവാലിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കുട്ടികൾ വയറുവേദന എന്ന് പറയുകയും ഛർദ്ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച്  മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു. രണ്ട് ദിവസം മുമ്പാണ് ഇവർ മണ്ടവാലിയിലേയ്ക്ക് വന്നതെന്നും അതിന് മുമ്പ് മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു ഇവരുടെ താമസമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കുട്ടികളുടെ അച്ഛൻ സംഭവത്തിന് മുമ്പ് ജോലിക്കായി പോയിരുന്നുു ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. അമ്മ മാനസിക​ ആസ്വസ്ഥ്യമുളളയാളുമാണെന്ന് വീട് സന്ദർശിച്ച ശേഷം സിസോദിയ ട്വീറ്റ് ചെയ്തു.

കുട്ടികളുടെ അച്ഛൻ മംഗൽ റിക്ഷ വലിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നത്. എന്നാൽ മംഗലിന്റെ ജീവനോപാധിയായ റിക്ഷ മോഷണം പോയിരുന്നു.

മുകുൾ മെഹ്‌റ എന്ന വീട്ടുടമയുടേതാണ് റിക്ഷ, ഉടമയോട് വാടക തരാൻ കുറച്ച് സമയം ചോദിച്ചിരിന്നു. പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ​ വീട് വിട്ടുപോകാൻ മംഗലും കുടുംബവും നിർബന്ധതിരാവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവർക്ക് ഭക്ഷണത്തിനുളള പണം പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ച മംഗൽ ജോലി തേടി പോയി, ഉച്ചയോടെ മൂന്ന് കുട്ടികളും ഒന്നിനുപുറകെ ഒന്നായി ബോധക്ഷയം സംഭവിച്ചു. കുട്ടികളെ എൽബിഎസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കിഴക്കൻ ഡൽഹിയിലെ മാൻഡാവലിയിൽ മൂന്ന് കുട്ടികളുടെ മരണം പട്ടിണിയും പോഷകാഹരക്കുറവും കൊണ്ടാണ് സംഭവിച്ചതെന്ന്   പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതശരീരത്തിൽ​ പരുക്കുകളേറ്റ് അടയാളങ്ങളൊന്നുമില്ലെന്ന് പൊലീസ് ഓഫീസർ പറഞ്ഞു. ഒരു മൃതദേഹ പരിശോധന കൂടെ നടത്താൻ ജിടിബി ആശുപത്രിയിലെ മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. അന്തിമകർമ്മങ്ങൾക്കായി മൃതദേഹം അമ്മയ്ക്ക് കൈമാറുന്നതിന് മുമ്പ് ജിടിബിയിലെ മൂന്ന് ഡോക്ടർമാരുടെ സംഘമാണ് രണ്ടാം പരിശോധന നടത്തിയത്.

രണ്ടാമത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്, അത് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണമെന്തെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുളളൂ. അല്ലാതെ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആശുപത്രിയിൽ ​എത്തിക്കുന്നതിന് 12 മുതൽ 18 മണിക്കൂറിനിടയിൽ കുട്ടികളുടെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് എൽബിഎസ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തും. ഫൊറൻസിക് റിപ്പോർട്ട് കൂടെ കാത്തിരിക്കുകയാണെന്ന് പൊലീസ് ഓഫീസർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ