ല​ക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം കുറ്റകൃത്യങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടയിൽ സി​താ​പു​ർ ജി​ല്ല​യി​ൽ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളാ​യ മൂ​ന്നു പേ​ർ മ​രി​ച്ചു. സു​നി​ൽ ജ​യ്സ്വാ​ൾ(60), ഭാ​ര്യ കാ​മി​നി(55), മ​ക​ൻ ഹൃ​തി​ക്(25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ മു​ഖം​മൂ​ടി സം​ഘ​മാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​തെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മൂ​വ​രും ത​ൽ​ക്ഷ​ണം മ​രി​ച്ചു.

രാത്രി ഒമ്പതരയോടെ ബിസിനസ് സ്ഥാപനത്തില്‍ നിന്ന് 25കാരനായ മകന്‍ ഋത്വിക്കിനൊപ്പം വീട്ടില്‍ തിരിച്ചെത്തിയ ജെയ്‌സ്വാളിനെ രണ്ടുപേര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന ജെയ്‌സ്വാളിന്റെ ഭാര്യയെയും അക്രമികള്‍ കൊലപ്പെടുത്തി.

പോലീസ് അന്വേഷണം ആരംഭിച്ചതായും മോഷണശ്രമത്തിനിടെയാകാം കൊലപാതകം എന്നാണ് കരുതുന്നതെന്നും എഡിജിപി അഭയ് കുമാര്‍ പ്രസാദ് പറഞ്ഞു. സിതാപുരില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി കഴിഞ്ഞ ദിവസം ഒരു വ്യാപാരിക്കു നേരെ കവര്‍ച്ചാ ശ്രമം നടന്നിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

രണ്ടുമാസത്തെ യോഗിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിലാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും മാത്രമല്ല,വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഗുരുതരമായ എല്ലാ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഇരട്ടിയായി. 2016-ല്‍ 41 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം 179 പേര്‍ ബലാത്സംഗ ത്തിനിരയായി. 101 കൊലപാതകങ്ങളില്‍ നിന്നും 240 കൊലപാതകങ്ങള്‍ ഈ മാസങ്ങളില്‍ നടന്നു. കുറ്റകൃത്യങ്ങളെക്കൂടാതെ നിയമം കയ്യിലെടുത്തുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം അലഹാബാദില്‍ 36കാരനായ വ്യാപാരിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു. ജെവാറിലെ ദേശീയപാതയില്‍ തോക്കു ചൂണ്ടി ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്ത് രാജ്യത്തെ ഞെട്ടിച്ച കവര്‍ച്ച നടന്നിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് തങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ആദിത്യനാഥ് സര്‍ക്കാര്‍ പറയുന്നു. കുറ്റവാളികളെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook