scorecardresearch

ഡൽഹി ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു

ഡൽഹിയിൽ ഇതുവരെ 120 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

ഡൽഹിയിൽ ഇതുവരെ 120 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

author-image
WebDesk
New Update
corona virus, ie malayalam

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ പീഡിയാട്രിക്സ് ഡിപ്പാർട്മെന്റിലെ 32 വയസുളള ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചത്. സാഫ്ദർജങ് ആശുപത്രിയിലെ ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാർച്ച് 26 നാണ് വൈറസ് സ്ഥിരീകരിച്ചത്.

Advertisment

''അദ്ദേഹത്തിന്റെ പരിശോധനഫലം പോസിറ്റീവായിരുന്നു. ഞങ്ങൾ വീണ്ടും ടെസ്റ്റിന് അയയ്ക്കുകയാണ്'' സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിവന്റീവ് ഓൺകോളജി ഡിപ്പാർട്മെന്റിലെ മുതിർന്ന ഡോക്ടർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ആം ആദ്മി മൊഹല്ല ക്ലിനിക്കിലെ രണ്ടു ഡോക്ടർമാർക്കും പ്രൈവറ്റ് ക്ലിനിക്കിലെ ഒരു ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ ഇതുവരെ 120 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: മാസ്‌‌കും കയ്യുറയും ധരിക്കാതെ പുടിനു ‘കെെ’ കൊടുത്ത ഡോക്‌ടർക്ക് കോവിഡ്

Advertisment

അതിനിടെ, കോവിഡ്-19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ പുതിയ തലവേദനയായി മാറിയിരിക്കുകയാണ് നിസാമുദ്ദീൻ മർകസ് സമ്മേളനം. ഡൽഹി പശ്ചിമ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത് മസ്‌ജിദിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കിയിരിക്കുകയാണ് സർക്കാർ.

സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി രക്തസാംപിളുകൾ പരിശോധിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

Read in English: Three doctors working in Delhi hospitals test positive for Covid-19

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: