ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിലെ സൈനിക ക്യാംപിനുനേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചയുണ്ടായ ആക്രമണത്തിൽ 4 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. അതേസമയം സൈനികർ നടത്തിയ തിരിച്ചടിയിൽ 3 ഭീകരർ കൊല്ലപ്പെട്ടു. രണ്ടു ഭീകരരെ പിടികൂടി. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് സായുധ ധാരികളായെത്തിയ ഭീകരർ ഗ്രനേഡ് എറിയുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നു.

ഇതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. പുലർച്ചെ രണ്ടിനാണ് സംഭവം. മറ്റ് സൈനിക ക്യാംപുകളുടെ സമീത്തും ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാക് ഭീകരസസംഘടനായായ ജയ്ഷെ മുഹമ്മദ് അറിയിച്ചു. ഭീകരാക്രമണത്തിനിടെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടനിർത്തൽ കരാർ ലംഘിക്കുകയും ചെയ്തു.

പുൽവാമയിലെ സൈനിക ക്യാമ്പിനുള്ള ഭീകരർ പ്രവേശിച്ചതായി സംശയമുണ്ട്. ക്യമ്പിന് സമീപം ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ സേനയെ പ്രദേശത്തേക്ക് വിന്യസിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ