ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വെടിയുണ്ടകള്‍ അയച്ച സംഭവം; ഇറ്റാലിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല

മിലാന്‍: ഫ്രാൻസിസ് മാർപാപ്പയുടെ മേല്‍വിലാസത്തിലേക്ക് കവറില്‍ മൂന്ന് വെടിയുണ്ടകൾ അയച്ചതായി ഇറ്റാലിയന്‍ പൊലീസ് കണ്ടെത്തി. കവര്‍ അയച്ചതാരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയന്‍ പൊലീസ് അറിയിച്ചു.

ഫ്രാന്‍സില്‍ നിന്നാണ് കവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെഷിയേര ബോറോമിയിലെ പോസ്റ്റല്‍ ഓഫീസില്‍ തപാലുകള്‍ വേര്‍തിരിക്കുന്നതിനിടയില്‍ ജീവനക്കാരാണ് ഇത് കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കവറില്‍ ഒന്‍പത് എംഎം കാലിബർ ഫ്ലോബർട്ട് ടൈപ്പ് വെടിയുണ്ടകളാണ് ഉണ്ടായിരുന്നതെന്ന് മിലാൻ ആസ്ഥാനമായുള്ള അഫരിറ്റാലിയാനി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ‘ദി പോപ്, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍, റോം’ എന്ന വിലാസത്തിലാണ് കവര്‍ അയച്ചിരിക്കുന്നത്. വത്തിക്കാനിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച സന്ദേശവും കവറില്‍ ഉണ്ടായിരുന്നു.

കൊള്ളയടിക്കൽ, അഴിമതി, വഞ്ചന, അധികാര ദുർവിനിയോഗം തുടങ്ങി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കഴിഞ്ഞ മാസം വത്തിക്കാനിലെ ഒരു ഇറ്റാലിയൻ കർദിനാൾ ഉൾപ്പെടെ പത്ത് പേര്‍ ആരോപണ വിധേയരായിരുന്നു.

സംഭവത്തില്‍ വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ഞായറാഴ്ച മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. ഇവിടെ നിന്ന് 360 മൈല്‍ അകലെയാണ് കവര്‍ കണ്ടെത്തിയ പ്രദേശം.

Also Read: India-UAE Flight News: ദുബായിലെത്താന്‍ ജിഡിആര്‍ഫ്എയും അനുമതിയും കോവിഡ് നെഗററ്റീവ് സര്‍ട്ടിഫിക്കറ്റും മതിയാകും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Three bullets sent in post to pope francis italian police started investigation

Next Story
ഒബിസി ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com