ജമ്മുവിൽ ഹിമപാതം: 3 ജവാൻമാർ മരിച്ചു

അപകടത്തിൽ കൂടുതൽ സൈനീകർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

ശ്രീനഗർ: ജമ്മുകാശ്മീരിലുണ്ടായ ഹിമപാതത്തിൽ 3 ജവാൻമാർക്ക് ജീവൻ നഷ്ടമായി. കുപ്‌വാരയിലെ മാച്ചിൽ സെക്ടറിലുണ്ടായ ഹിമപാതത്തിലാണ് 3 ജവാൻമാർക്ക് ജീവൻ നഷ്ടമായത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. അപകടത്തിൽ കൂടുതൽ സൈനീകർ അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അപകടത്തിൽ ഒരു സൈനീകന് പരുക്കേറ്റിട്ടുണ്ട്. സൈനീക പോസ്റ്റിലുണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യം ഇവിടേക്ക് തിരിച്ചിട്ടുണ്ട്.

Web Title: Three army personnel lost their lives 1 injured after an avalanche hit an army post in kupwaras machil sector

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express