മും​ബൈ: പാക്കിസ്ഥാനിലേക്ക് എ​യ​ർ ഇ​ന്ത്യാ വി​മാ​നം ത​ട്ടി​ക്കൊ​ണ്ടു പോ​കു​മെ​ന്ന് ഭീ​ഷ​ണി. എ​യ​ർ ഇ​ന്ത്യാ എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ ക​ണ്‍​ട്രോ​ൾ സെ​ന്ററിലേക്കാണ് ഭീ​ഷ​ണി സ​ന്ദേ​ശം എത്തിയത്. ഇ​ന്ന് വി​മാ​നം റാ​ഞ്ചു​മെ​ന്നാ​ണു ടെ​ലി​ഫോ​ണിൽ ഭീഷണി സന്ദേശം എത്തിയത്.

സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്കും സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി ബ്യൂ​റോ നി​ർ​ദ്ദേശം ന​ൽ​കി. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പശ്ചാത്തലത്തിൽ ഏറെ ഗൗരവത്തോടെയാണ് അധികൃതർ ഭീഷണി സന്ദേശത്തെ കാണുന്നത്.

പുൽവാമയിൽ ഭീകരാക്രമണത്തിൽ 4ം സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ശേഷം  ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യിരുന്നു. ഫെബ്രുവരി 14 നാണ് ആക്രമണം നടന്നത്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം ഗൗ​ര​വ​മാ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്.

ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന കർശനമാക്കി. വാ​ഹ​ന​ങ്ങ​ളും ബാ​ഗു​ക​ളും പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook