Latest News

കോഹ്‌ലിയുടെ കുടുംബത്തിനു നേരെ ഭീഷണി സന്ദേശം; പൊലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ

കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ഉൾപ്പടെ ലക്ഷ്യമിട്ടുള്ള ഭീഷണി സന്ദേശങ്ങളെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ കണ്ടതിനെ തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് ഡിസിഡബ്ല്യു ഉദ്യോഗസ്ഥർ പറഞ്ഞു.

Virat Kohli, Rahul Dravid

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ കുടുംബത്തിന് നേരെയുള്ള അശ്ലീല സന്ദേശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മfഷൻ (ഡിസിഡബ്ല്യു). ഇതുസംബന്ധിച്ച് കമ്മിഷൻ ഡൽഹി പൊലീസിന് വക്കീൽ നോട്ടീസ് അയച്ചു.

കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ഉൾപ്പടെ ലക്ഷ്യമിട്ടുള്ള ഭീഷണി സന്ദേശങ്ങളെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകൾ കണ്ടതിനെ തുടർന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് ഡിസിഡബ്ല്യു ഉദ്യോഗസ്ഥർ പറഞ്ഞു.

ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൈബർ)ക്കാണ് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ഇത്തരം സന്ദേശങ്ങൾ ഓൺലൈനിൽ പ്രചരിച്ചതെന്ന് നോട്ടീസിൽ പറയുന്നു.

സഹതാരം മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ അധിക്ഷേപങ്ങൾക്ക് എതിരെ സംസാരിച്ചതിനെ തുടർന്നാണ് കോഹ്‌ലിയും ആക്രമിക്കപ്പെട്ടതെന്നും ഇത് ഗൗരവകരമായ വിഷയമാണെന്നും ഉടൻ നടപടി ആവശ്യമാണെന്നും ഡിസിഡബ്ല്യു ചെയർപേഴ്സൺ സ്വാതി മലിവാൾ പറഞ്ഞു.

Also Read: ‘ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത ചില ആളുകൾ’; പിന്തുണയുമായി കോഹ്ലി

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും അതിന്റെ പകർപ്പ് സമർപ്പിക്കാനും അത്തരം സന്ദേശങ്ങൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികളെ കണ്ടുപിടിക്കാനും കമ്മിഷൻ ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബർ ആറിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

“ഡി‌സി‌ഡബ്ല്യു നൽകിയ നോട്ടീസ് ഞങ്ങൾക്ക് ലഭിച്ചു, പക്ഷേ ഡൽഹി പൊലീസ് ഇതിനകം തന്നെ ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങൾ ട്വീറ്റുകളും ബന്ധപ്പെട്ട ഹാൻഡിൽസും പരിശോധിക്കുകയാണ്. അന്വേഷണം നടത്തുന്നുണ്ട്, എന്നാൽ ഇതുവരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.” സൈബർ സെല്ലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Threat messages against virat kohli family dcw delhi police

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com