സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ​നി​ന്നു മാ​റ്റി പാ​ർ​പ്പി​ച്ചു. കാ​റ്റ് ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​താ​യും വ​ലി​യ നാ​ശ​ന​ഷ്ടം വി​ത​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തുടര്‍ന്നാണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചത്.

ഹോം​ഹി​ൽ, പ്രോ​സ്രി​പി​ൻ എ​ന്നി ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു ആയിരക്കണക്കിന് പേ​രെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ളു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ സൈ​ന്യം ത​യാ​റാ​ണെ​ന്നും സൈ​നി​ക മേ​ധാ​വി മാ​ർ​ക്ക് ബി​ൻ​സ്കി​ൻ പ​റ​ഞ്ഞു. ‘രാക്ഷരൂപിയായ’ ചുഴലിക്കാറ്റാണ് കഴിഞ്ഞ ദിവസം രൂ​പം കൊ​ണ്ട​തെ​ന്നാണ് കാ​ല​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും വലിയ മാറ്റിപ്പാര്‍പ്പിക്കലാണ് ഓസ്ട്രേലിയയില്‍ നടക്കുന്നത്. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തിരമായിട്ടാണ് മാറ്റിപ്പാര്‍പ്പിക്കല്‍ നടപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ