ന്യൂഡല്‍ഹി: മദ്യപാനികള്‍ക്കെതിരെ ആഞ്ഞടിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യപാനികളെ മഹാപാപികള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംസ്ഥാന നിയമസഭ ബീഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് (ഭേദഗതി) ബിൽ 2022 പാസാക്കിയതിന് ശേഷമായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകള്‍.
രാഷ്ട്രപിതാവായ ബാപ്പുവിന്റെ (മഹാത്മാഗാന്ധി) ആദർശങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഞാൻ അവരെ ഇന്ത്യക്കാരായി കണക്കാക്കില്ല, അദ്ദേഹം പറഞ്ഞു. ബാപ്പു പറയുന്നത് കേൾക്കാത്തവർ മഹാപാപിയും കഴിവുകെട്ടവരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നടത്തിയ സർവേ പ്രകാരം 2018 ലെ കണക്കനുസരിച്ച് ബിഹാറിൽ ഒരു കോടി 74 ലക്ഷം പേർ മദ്യപാനം നിർത്തിയതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. “മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കാരണം സംസ്ഥാനങ്ങൾ മദ്യം നിരോധിക്കുന്നില്ല. മദ്യത്തിനായി പണം ചിലവാക്കുന്നവര്‍ മദ്യപാനം നിര്‍ത്തിയാല്‍ കുടുംബത്തിനായി ആ പണം ഉപയോഗിക്കാം,” നിതീഷ് വ്യക്തമാക്കി.
ശബ്ദവോട്ടിലൂടെയാണ് നിയമസഭ ബില്‍ പാസാക്കിയത്. ഇന് ഗവര്‍ണറുടെ അംഗീകാരം ലഭിക്കണം. ആദ്യമായി മദ്യപിക്കുന്നവര്‍ക്ക് പിഴയടച്ചാല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിൽ നിന്ന് ജാമ്യം ലഭിക്കും. പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു മാസത്തെ തടവ് ശിക്ഷ അനുഭവിക്കണം.
Also Read: ‘മിണ്ടാതിരിക്കൂ’; ഇന്ധനവില വർധനവിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ബാബ രാംദേവ്