scorecardresearch
Latest News

‘മഹാത്മാഗാന്ധിയുടെ മരണം ആഘോഷിച്ചവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്’; സ്വരാ ഭാസ്‌കര്‍

സാമൂഹ്യ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഇന്ത്യയിലെ ജയിലുകള്‍ അവര്‍ക്ക് വേണ്ടി മാത്രമാണെന്നും സ്വര പറഞ്ഞു.

‘മഹാത്മാഗാന്ധിയുടെ മരണം ആഘോഷിച്ചവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്’; സ്വരാ ഭാസ്‌കര്‍

ന്യൂഡല്‍ഹി: സിനിമയിലെ അസാമാന്യ പ്രകടനം കൊണ്ടെന്ന പോലെ മറ്റ് വിഷയങ്ങളിലുള്ള ഇടപെടലുകളിലൂടേയും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് സ്വരാ ഭാസ്‌കര്‍. സംഘപരിവാറിനെതിരേയും സമൂഹത്തിലെ സ്ത്രീ വിരുദ്ധതയ്ക്ക് എതിരേയുമെല്ലാം പലപ്പോഴായി ത്‌ന്റെ വിയോജിപ്പ് സ്വര രേഖപ്പെടുത്തിയിട്ടുണ്ട്. സ്വരയുടെ പുതിയ പ്രസ്താവന ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

രാഷ്ട്ര പിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന സ്വരയുടെ വാക്കുകളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് സ്വരയുടെ പ്രതികരണം.

‘ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവര്‍ അധികാരത്തിലിരിക്കുന്നു. അവരെ ജയിലടക്കണമെന്നാണോ പറയുന്നത്, എന്നാല്‍ അതിന് തീര്‍ച്ചയായും കഴിയില്ലെന്നതാണ് ഉത്തരം’, സ്വര പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിനെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി ഈയിടെ സ്വര രംഗത്ത് വന്നിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഇന്ത്യയിലെ ജയിലുകള്‍ അവര്‍ക്ക് വേണ്ടി മാത്രമാണെന്നും സ്വര പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Those who celebrated mahatma gandhis assassination are in power today swara bhasker