/indian-express-malayalam/media/media_files/uploads/2021/07/Rahul-Gandhi-1.jpg)
ന്യൂഡല്‍ഹി: യാഥാര്‍ത്ഥ്യത്തെയും ബിജെപിയെയും അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നവര്‍ക്ക് കോണ്‍ഗ്രസ് വിടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പാര്‍ട്ടിക്കു പുറത്തുള്ള നിര്‍ഭയരായ നേതാക്കളെ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി എംപി.
ഭയമുള്ളവരാണു പാര്‍ട്ടി വിട്ടതെന്നു ജ്യോതിരാദിത്യ സിന്ധ്യയെ ഉദാഹരണമാക്കിക്കൊണ്ട് രാഹുല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
''ഭയമില്ലാത്ത നിരവധി ആളുകളുണ്ട്, പക്ഷേ കോണ്‍ഗ്രസിന് പുറത്താണ്. ഈ ആളുകളെല്ലാം നമ്മുടേതാണ്. അവരെ അകത്തേക്ക് കൊണ്ടുവരിക, നമ്മുടെ പാര്‍ട്ടിക്കുള്ളിലെ ഭയമുള്ളവരെ ഒഴിവാക്കണം,'' അദ്ദേഹം പറഞ്ഞു.
''ആര്‍എസ്എസ് ആളുകളായ അവര്‍ പോകണം, അവര്‍ ആസ്വദിക്കട്ടെ. നമുക്ക് അവരെ ആവശ്യമില്ല, അവര്‍ ആവശ്യമുള്ളവരല്ല. നമുക്ക് നിര്‍ഭയരായ ആളുകളെ വേണം. ഇതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇത് നിങ്ങള്‍ക്കുള്ള എന്റെ അടിസ്ഥാന സന്ദേശമാണ്,'' രാഹുല്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു.
Also Read: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിന്റെ 4.20 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി
സിന്ധ്യയുടെ ഉദാഹരണം ഉദ്ധരിച്ച രാഹുല്‍, ''അദ്ദേഹത്തിനു സ്വന്തം വീട് സംരക്ഷിക്കേണ്ടതുണ്ട്, ഭയപ്പെട്ട അദ്ദേഹം ആര്‍എസ്എസില്‍ ചേര്‍ന്നു, '' എന്നാണ് പ്രവര്‍ത്തകരോട് പറഞ്ഞത്.
സിന്ധ്യയും ജിതിന്‍ പ്രസാദയും ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളാണ് സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളായ നാരായണ റാണെ, രാധാകൃഷ്ണ വിഖെ പാട്ടീല്‍, നടി ഖുശ്ബു എന്നിവര്‍ 2019 ല്‍ രാജിവച്ചിരുന്നു.
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിലെ മൂവായിരത്തി അഞ്ഞൂറോളം പ്രവര്‍ത്തകരെയാണ് രാഹുല്‍ ഗാന്ധി സൂം ഉപയോഗിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തത്. ആദ്യമായാണ് ഇത്തരമൊരു പരിപാടി നടത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.