ഇന്ത്യ “ഹിന്ദു രാഷ്ട്ര”മായി കഴിയുമ്പോൾ ഹിന്ദുസംസ്ക്കാരത്തെ ഉൾക്കൊളളുന്ന മുസ്‌ലിങ്ങൾക്ക് മാത്രമേ ഇന്ത്യയിൽ തുടരാൻ കഴിയുകയുളളൂവെന്ന് ബി ജെ പി എം എൽ എ. യു പിയിലെ ബാലിയ മണ്ഡലത്തിലെ ജനപ്രതിനിധിയാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്.

” വളരെ കുറച്ച് മുസ്‌ലിങ്ങൾ മാത്രമാണ് രാജ്യസ്നേഹികളായിട്ടുളളത്. ഇന്ത്യ ഹിന്ദുരാഷ്ട്രമായിക്കഴിഞ്ഞാൽ ഹിന്ദുസംസ്ക്കാരത്തെ പുണരുന്നവർക്ക് മാത്രമേ ഇവിടെ തുടരാനാകൂ. ഹിന്ദു സംസ്ക്കാരം ഉൾക്കൊളളാൻ പറ്റാത്തവർക്ക് മറ്റ് ഏത് രാജ്യത്തും അഭയസ്ഥാനം കണ്ടെത്താം” എന്നുമാണ് സുരേന്ദ്ര സിങ് എം എ. എ കഴിഞ്ഞ ദിവസം രാത്രി മാധ്യമ പ്രവർത്തകരോട് പ്രഖ്യാപിച്ചത്.

പ്രധാമന്ത്രിയെ അവതാര പുരുഷനായി വിശേഷിപ്പിച്ച സുരേന്ദ്ര സിങ്, 2024 ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുമെന്നും പറഞ്ഞു.

” ആർ എസ് എസ് 2025 ൽ നൂറ് വർഷം തികയ്ക്കും. ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറും. ദൈവ നിശ്ചയത്താൽ ഇന്ത്യ ആഗോളതലത്തിൽ വൻശക്തിയായി മാറുകയാണ്. മോദിയുടെയും യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്രെയം നേതജത്വത്തിന് നന്ദി പറാം. 2024 ഓടെ ഇന്ത്യ ” വിശ്വഗുരു” ആവുക മാത്രമല്ല, ഹിന്ദുരാഷ്ട്രവും ആകും.” ബി ജെ പി എം എൽ എ പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ കോൺഗ്രസ് പ്രസിഡന്ര് രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ ചിന്തയുടെ ദീപശിഖാവാഹകനാകാൻ സാധിക്കില്ല. രണ്ട് തരം മൂല്യങ്ങളാണ് രാഹുലിന്രേത്. ഒന്ന് ഇറ്റാലിയന്രേതും രണ്ടാമത്തേത് ഇന്ത്യും. അങ്ങനെ ഒരാൾക്ക് ഒരിക്കലും ഇന്ത്യയുടെ പതാകവാഹകനാകാൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇന്ത്യയെ ശക്തിപ്പെടുത്താനുളള മൂല്യങ്ങളുടെ പിൻബലം കോൺഗ്രസ് പ്രസിഡന്രിന് ഇല്ല. ഇന്ത്യൻ, ഇറ്റാലിയൻ സംസ്ക്കാരങ്ങളുടെ കൂടിച്ചേരലാണ് രാഹുലെന്നും സുരേന്ദ്രസിങ് പരിഹാസം തുടർന്നു. രാഹുലിന് ഇന്ത്യയെ കുറിച്ചോ ഭാരീതയതയെ കുറിച്ചോ അറിവില്ലെന്നും അദ്ദേഹം ആരോപിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ