കൊച്ചി: പൗരത്വ നിയമത്തെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നുമുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക‌െതിരെ ധനമന്ത്രി തോമസ് ഐസക്. ഗവര്‍ണര്‍ സംസാരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങൾക്ക് അനുസരിച്ചാണ്. സംസ്ഥാനം ഭരിക്കുന്നവര്‍ക്ക് നിലപാട് വ്യത്യസ്തമാണെന്നും തോമസ് ഐസക് കൊച്ചിയിൽ പറഞ്ഞു.

Also Read: പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോട് വിയോജിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന പൗരത്വ ബില്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് ഗവര്‍ണറുടെ പ്രസ്താവന.

Also Read: എനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്യും; സദാചാരവാദികള്‍ക്ക് കലക്കന്‍ മറുപടിയുമായി മീര

പൗരത്വ നിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വച്ചിട്ടുള്ളതല്ലെന്നാണ് ഗവർണറുടെ നിലപാട്. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ തീരുമാനങ്ങളിലൂടെ എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി ഇവെട കോടതിയുണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഗവർണർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ നിലപാടിനെ കുറിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണെന്നും ഗവർണർ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

Also Read: പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം പുകയുന്നു, മരണസംഖ്യ നാലായി

നിയമത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് എന്തും നടപ്പിലാക്കാമെന്ന ഹുങ്ക് നല്ലതല്ലെന്നായുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നേരത്തെയും പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്‌ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook