/indian-express-malayalam/media/media_files/2026/02/01/union-budget2026-n-2026-02-01-07-42-02.jpg)
Union Budget 2026 Updates
Union Budget 2026 Updates: ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കെ ഏറെ പ്രത്യേകതകളാണ് ഇത്തവണ ബജറ്റ് അവതരണത്തിനുള്ളത്.
27 വർഷങ്ങൾക്ക് ശേഷമാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. 1999-ലാണ് അവസാനമായി ബജറ്റ് അവതരണം ഞായറാഴ്ച നടന്നത്. ഏപ്രിൽ രണ്ട് വരെയാണ് ഇത്തവണ ബജറ്റ് സമ്മേളനം.
Also Read:കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
ഇക്കുറി ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കും.
ഇതാദ്യമായാണ് ബജറ്റ് അവതരണത്തിന് ശേഷമുള്ള വിശകനങ്ങളുടെ ഭാഗമായി ധനമന്ത്രി ഇത്രയധികം കോളേജുകളിലെ വിദ്യാർഥികളുമായി സംവദിക്കുന്നത്.
- വിവിധ മേഖലകളുടെ പ്രധാന പ്രതീക്ഷകൾ
നിർമ്മാണ മേഖല : മദ്യ നിർമ്മാണ മേഖലയിലുള്ളവർ ജിഎസ്ടി ഘടനയിൽ മാറ്റം ആഗ്രഹിക്കുന്നു. അസംസ്‌കൃത വസ്തുക്കൾക്കും പാക്കേജിംഗിനും നൽകുന്ന ജിഎസ്ടിക്ക് ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാത്തത് ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിക്കുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. - റിയൽ എസ്റ്റേറ്റ് മേഖല: ഭവനവായ്പ പലിശയുടെ നികുതിയിളവ് (സെക്ഷൻ 24b) നിലവിലെ 2 ലക്ഷത്തിൽ നിന്ന് വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂടാതെ സെക്ഷൻ 80C പ്രകാരമുള്ള പരിധിക്ക് പുറമെ വീടുകൾക്കായി പ്രത്യേക നികുതിയിളവ് വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
- ആരോഗ്യ മേഖല : മാനസികാരോഗ്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പിന്തുണ വേണമെന്നുമാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം.
- ഹോട്ടൽ മേഖല: ഹോട്ടൽ മുറികളുടെ ജിഎസ്ടി നിരക്കുകൾ പുനർനിർണ്ണയിക്കണമെന്നും ചെറുകിട ഹോട്ടലുകൾക്ക് നികുതി നിയമങ്ങൾ ലളിതമാക്കണമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ഇത് മുറി വാടക കുറയ്ക്കാനും ടൂറിസം മേഖലയ്ക്ക് കരുത്തേകാനും സഹായിക്കും.
Also Read:ഞായറാഴ്ച കേന്ദ്ര ബജറ്റ് ഇത് രണ്ടാം തവണ; അവസാനം അവതരിപ്പിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്
- സ്വർണ്ണ-ആഭരണ മേഖല : സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 3 ശതമാനമായി കുറയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. നിലവിലെ ഉയർന്ന വില വിൽപനയെ ബാധിക്കുന്നതായും ഇവർ പറയുന്നു.
- ക്രിപ്‌റ്റോ മേഖല : വിർച്വൽ ഡിജിറ്റൽ അസറ്റുകളുടെ ഇടപാടുകൾക്കുള്ള ടിഡിഎസ് 1 ശതമാനത്തിൽ നിന്ന് 0.01 ശതമാനമായി കുറയ്ക്കണമെന്നാണ് ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകളുടെ ആവശ്യം.
- ഇലക്ട്രോണിക്‌സ് നിർമ്മാണം: ഇന്ത്യയെ ഒരു ആഗോള ഇലക്ട്രോണിക്‌സ് ഹബ്ബാക്കി മാറ്റുന്നതിന് ആവശ്യമായ പിഎൽഐ പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും സെമികണ്ടക്ടർ മേഖലയ്ക്ക് കൂടുതൽ പിന്തുണ വേണമെന്നും ഇവർ ആഗ്രഹിക്കുന്നു.സാമ്പത്തിക വളർച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
Read More:ബജറ്റ് 2026: നിർമലാ സീതാരാമൻ സ്വർണത്തിൽ തൊടുമോ? വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണ പരിധി മാറുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us