ഹിജാബ് ധരിച്ചതിന്റെ പേരിൽ അമേരിക്കയിൽ യുവതിയെ ബാങ്കിൽ നിന്ന് പുറത്താക്കുന്നതിന്റെ വീഡിയോ പുറത്ത്

എട്ട് ലക്ഷത്തോളം പേരാണ് അപമാനത്താൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ കണ്ടത്

വാഷിങ്ങ്ടൺ: അമേരിക്കയിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ യുവതിയെ ബാങ്കിൽ നിന്നും പുറത്താക്കുന്നതിന്റ വീഡിയോ ചര്‍ച്ചയാകുന്നു. അമേരിക്കൻ പൗരയായ ജലേല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. സൗണ്ട് ക്രെഡിറ്റ് യൂണിയൻ ബാങ്കിന്റെ വാഷിങ്ങ്ടൺ കെന്റ് ബ്രാഞ്ചിൽ നിന്നാണ് യുവതിയെ അധിക്ഷേപിച്ച് പുറത്താക്കിയത്. തനിക്ക് നേരിടേണ്ടി വന്ന അപമാനം ജലേല തന്നെയാണ് വീഡിയോ എടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ബാങ്കിനുള്ളിൽ തല മറക്കുന്ന വസ്ത്രം, തൊപ്പി, കറുത്ത ഗ്ലാസുകൾ എന്നിവ ധരിക്കരുതെന്ന അറിയിപ്പ് ബോർഡ് ഉള്ളതും വീഡിയോയിൽ കാണാം. എന്നാൽ തൊപ്പിയണിഞ്ഞ പുുഷന്മാർക്ക് സേവനം നൽകുന്പോൾ തന്നോട് മാത്രം വിവേചനം കാണിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. ഹിജാബ് അഴിക്കാൻ വിസമ്മതിച്ച യുവതിയെ ബാങ്ക് ഉദ്യോഗസ്ഥ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും യുവതിയെ പിന്തുടരുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

എട്ട് ലക്ഷത്തോളം പേരാണ് അപമാനത്താൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ ഫെയ്സ്ബുക്കിൽ കണ്ടത്. അതേസമയം, സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായി സൗണ്ട് ക്രെഡിറ്റ് യൂണിയൻ ട്വിറ്ററിലൂടെ അറിയിച്ചു. വവിവേചന രഹിതമായ സേവനങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാങ്ക് അവകാശപ്പെടുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: This muslim american woman was kicked out of a bank in us for wearing a hijab

Next Story
മനുസ്മൃതി തിരുത്താന്‍ ആര്‍ എസ്.എസ്Mahesh Sharma, മഹേഷ് ശർമ്മ, bjp ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com