ന്യൂഡെൽഹി: ദ് വൈറൽ ഫീവർ വീഡിയോ മേധാവി അരുണാബ് കുമാറിന് എതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കമ്പനി അധികൃതർ. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ​ ആരോപണം ഉയർത്തിയ യുവതിക്ക് എതിരെ മാനനഷ്ടക്കേസിന് പരാതി നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് അരുണാബ് തന്നെ ശാരീരികമായി പീഡിച്ചെന്ന പാരാതിയുമായി യുവതി രംഗത്ത് എത്തിയത്. ദ് ഇന്ത്യൻ ഊബർ എന്ന ബ്ലോഗിലൂടെയാണ് യുവതി ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതിനെ തുടർന്ന് മറ്റ് ചില ജീവനക്കാരും ആരോപണവുമായി രംഗത്തെത്തുന്നുണ്ട്. എന്നാൽ ഈ ഫേസ്ബുക്ക് അക്കൗണ്ടുകൾ വ്യാജമാണെന്നും സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും  കമ്പനി അധികൃതർ അവകാശപ്പെട്ടു.

അരുണാബ് കുമാറിന് എതിരെ ആരോപണം ഉന്നയിച്ച് കൊണ്ടുള്ള യുവതിയുടെ പോസ്റ്റ് വൈറലായിരുന്നു. സ്ത്രീകൾക്ക് ജോലി ചെയ്യാൻ പറ്റിയ സ്ഥാപനമല്ല ഇത് എന്ന് പലരും ഈ പോസ്റ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി.  എന്നാൽ ഈ അക്കൗണ്ട് വ്യാജമാണെന്നാണ് കമ്പനിയുടെ ഭാഷ്യം.

ഇന്റർനെറ്റിൽ  പ്രോഗ്രാം നിർമ്മിക്കുന്ന കമ്പനിയാണ് ദ് വൈറൽ ഫീവർ വീഡിയോ. ഇവർ നിർമ്മിച്ച പെർമനന്റ് റൂം മേറ്റ്സ്, ടി വി എഫ് പിച്ചർ എന്നീ ജനപ്രിയ വെബ് പരമ്പരകൾ കമ്പനിയാണ്. രണ്ട് മില്യൻ വരിക്കാരാണ് ഈ ചാനലനിളളുത്. ഷാരൂഖ് ഖാൻ നിർമ്മിച്ച ഓം ശാന്തി ഓം എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു അരുണാബ്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ