ന്യൂ​ഡ​ൽ​ഹി: സമാന മനസ്കരായ പാര്‍ട്ടികള്‍ വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണപാര്‍ട്ടിയായ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ തന്നെ നടക്കാന്‍ സാധ്യതയുണ്ടെന്നും സോണിയ പറഞ്ഞു. ഇന്ത്യയെ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും പാതയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്നും കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി യോ​ഗത്തി​ല്‍ സോണിയ പറഞ്ഞു.

‘ഏകദേശം നാല് വര്‍ഷമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട്. നമ്മുടെ ജനാധിപത്യം വ്യവസ്ഥാപിതമായ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന കാലയളവാണിത്. പാര്‍ലമെന്റും ജ്യുഡീഷ്യറിയും മാധ്യമങ്ങളും പൗരസമൂഹവും ആക്രമണത്തിന് ഇരയാവുകയാണ്’, സോണിയ പറഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ ത​ന്‍റെ​യും നേ​താ​വാ​ണെ​ന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ‘രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ൾ ത​ന്‍റെ​യും നേ​താ​വാ​ണ്. അ​തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല. നി​ങ്ങ​ൾ എ​ന്നോ​ടു കാ​ണി​ച്ച അ​തേ വി​ശ്വ​സ്ത​ത​യോ​ടും ഊ​ർ​ജ​സ്വ​ല​ത​യോ​ടും കൂ​ടി​ത​ന്നെ രാ​ഹു​ലി​നൊ​പ്പ​വും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു- എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ സോ​ണി​യ പ​റ​ഞ്ഞു.

19 വ​ർ​ഷം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ച്ച​ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് സോ​ണി​യ ഗാ​ന്ധി സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​നും ഇ​ത് വ​ഴി​യൊ​രു​ക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ