Latest News

പെരുമാറ്റച്ചട്ടം ഉചിതമായി പാലിച്ചില്ലെങ്കില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗം: എയിംസ് മേധാവി

രാജ്യത്ത് മൂന്നാം തരംഗം ഒഴിവാക്കാന്‍ പറ്റാത്തതാണെന്നും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് പല എപ്പിഡെമിയോളജിസ്റ്റുകളും ഇതിനകം പറഞ്ഞിട്ടുണ്ട്

Covid-19, Coronavirus, Covid-19 updates, Covid-19 cases, Covid-19 third wave, Covid third wave, when third wave will hit, Randeep Guleria, AIIMS, Lockdown, Covid-19 third wave, Covid cases in India, Covid news, ie malayalam

ന്യൂഡല്‍ഹി: കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെട്ടുവെന്ന രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ മൂന്നാം തരംഗം സംബന്ധിച്ച മുന്നറിയിപ്പുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. കോവിഡിനെ ചെറുക്കാൻ ഉചിതമായ പെരുമാറ്റം പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗം ആറ്-എട്ട് ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തെ ബാധിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാനാവില്ലെന്നും സെപ്റ്റംബർ-ഒക്ടോബർ മുതൽ ആരംഭിക്കുമെന്നും പകർച്ചവ്യാധി വിദഗ്ധർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിച്ച രണ്ടാം തരംഗം രാജ്യത്തെ സാരമായി ബാധിച്ചിരുന്നു.

”ഉചിതമായ കോവിഡ് പെരുമാറ്റം പാലിച്ചില്ലെങ്കില്‍, മൂന്നാം തരംഗം ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ സംഭവിക്കാം. പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാകുന്നതു വരെ മറ്റൊരു വലിയ തരംഗത്തെ തടയാന്‍ നാം തീവ്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്, ”ഗുലേറിയ പഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്, മഹാമാരിയെ നിയന്ത്രിക്കാന്‍ ദേശീയതലത്തിലുള്ള ലോക്ക്ഡൗണ്‍ പരിഹാരമായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കാര്യമായ കുതിച്ചുചാട്ടമുണ്ടായാല്‍ കര്‍ശനമായ നിരീക്ഷണവും നിര്‍ദിഷ്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ലോക്ക്ഡൗണുകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈയാഴ്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയ ഡല്‍ഹി ഹൈക്കോടതി പ്രോട്ടോക്കോള്‍ ലംഘനം മൂന്നാം തരംഗത്തെ വേഗത്തിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന.

Also Read: ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കോവിഡ് പെരുമാറ്റച്ചട്ടങ്ങളോട് മാര്‍ക്കറ്റുകളിലെ തെരുവ് കച്ചവടക്കാര്‍ കാണിക്കുന്ന താല്‍പ്പര്യക്കുറവ് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ എയിംസിലെ ഒരു ഡോക്ടര്‍ ഹൈക്കോടതി ജഡ്ജിമാരില്‍ ഒരാള്‍ക്ക് അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ജസ്റ്റിസുമാരായ നവീന്‍ ചൗളയുടെയും ആശാ മേനോന്റെയും അവധിക്കാല ബഞ്ച്, തല്‍സ്ഥിതി റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കി. മൂന്നാമത്തെ തരംഗത്തെ അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

”രണ്ടാമത്തെ തരംഗത്തില്‍ നാം വലിയ വില നല്‍കി. രണ്ടാമത്തെ തരംഗത്തില്‍, അടുത്തോ വിദൂരമായോ അനുഭവിക്കാത്ത ഏതെങ്കിലും കൈുടുംബങ്ങളുണ്ടോയെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നു ബഞ്ച് നിരീക്ഷിച്ചു. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Third wave can hit india in 6 8 weeks if covid appropriate behaviour not followed aiims chief

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express