കൊല്‍ക്കത്ത: രാജ്യത്ത് സവാളയ്ക്ക് ദിനംപ്രതി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം സവാളയുടെ വില 110 വരെ എത്തി. മറ്റ് സംസ്ഥാനങ്ങളിലും സവാള വില 100 കടന്നു. സവാള വില വര്‍ധനയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിനിടയിലാണ് അതിവിദഗ്ധമായി സവാള മോഷണം നടന്നിരിക്കുന്നത്. ബംഗാളിലാണ് സംഭവം.

Read Also: അരുണിനെ എനിക്കിഷ്ടപ്പെടാൻ കാരണം…; വിവാഹത്തെ കുറിച്ച് ഭാമ

ബംഗാളിലെ ഒരു കടയില്‍ നിന്നാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ കടയുടമ അക്ഷയ് ദാസ് ഞെട്ടിപ്പോയി. കടയില്‍ നിന്ന് ചാക്കു കണക്കിന് സവാളയാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. ഏകദേശം 50,000 രൂപയോളം വില വരുന്ന സവാളയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് അക്ഷയ് ദാസ് പറയുന്നു. സവാളയ്ക്ക് പുറമേ വെളുത്തുള്ളിയും ഇഞ്ചിയും മോഷണം പോയിട്ടുണ്ട്.

Read Also: ഗണേഷിന്റേത് വ്യക്തിപരമായ അഭിപ്രായം; ‘അമ്മ’യുടെ തീരുമാനം പിന്നീട്: ജഗദീഷ്

കടയുടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കാശുപ്പെട്ടിയില്‍ നിന്ന് ഒരു രൂപ പോലും മോഷ്ടാക്കള്‍ എടുത്തിട്ടില്ലെന്നും അക്ഷയ് ദാസ് പറയുന്നു. ബംഗാളില്‍ സവാള വില 100 കടന്നു.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook