scorecardresearch
Latest News

റസ്റ്ററന്റിൽ മോഷ്ടിക്കാൻ കയറി; വെന്റിലേറ്ററിൽ കളളൻ കുടുങ്ങിക്കിടന്നത് 7 മണിക്കൂർ

കളളൻ വെന്റിലേറ്ററിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്

thief, west midlands

ബെർമിങ്ഹാം: മോഷ്ടിക്കാൻ കയറിയ കളളന് കിട്ടിയത് എട്ടിന്റെ പണി. വെന്റിലേറ്ററിലൂടെ റസ്റ്ററന്റിൽ കടക്കാൻ ശ്രമിച്ച കളളന് പണി കൊടുത്തത് വെന്റിലേറ്റർ തന്നെയാണ്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്സിലാണ് രസകരമായ സംഭവം നടന്നത്.

പുലർച്ചെ രണ്ടു മണിക്ക് വെന്റിലേറ്ററിലൂടെ റസ്റ്ററന്റിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു കളളൻ. ഇതിനിടയിൽ വെന്റിലേറ്ററിൽ കുടുങ്ങി. കാലുകൾ അകത്തേക്ക് കയറ്റാൻ കഴിയാതെ കളളൻ വിഷമിച്ചു. ഒടുവിൽ 7 മണിക്കൂറോളം അങ്ങനെതന്നെ കിടന്നു. രാവിലെ അതുവഴി കടന്നുപോയവരാണ് സഹായത്തിനായി കളളൻ വിളിക്കുന്നത് കേട്ടത്. ഉടൻതന്നെ വിവരം പൊലീസിൽ അറിയിച്ചു. വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് സ്ഥലത്തെത്തുകയും കളളനെ പുറത്തെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ നടന്നില്ല. ഒടുവിൽ ഫയർഫോഴ്സ് എത്തിയാണ് കളളനെ പുറത്തെത്തിച്ചത്.

കളളൻ വെന്റിലേറ്ററിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രം കണ്ട് സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളാണ് വരുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Thief stuck in ventilator 7 hours in west midlands