ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ രേ​ഖ​ക​ൾ കാ​ണാ​താ​യ​തി​നെ ക​ളി​യാ​ക്കി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.ചി​ദം​ബ​രം. രേ​ഖ​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും ഫോ​ട്ടോ​കോ​പ്പി​യാ​ണ് സു​പ്രീം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തെ​ന്നു​മു​ള്ള അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ പു​തി​യ വാ​ദ​ത്തെ​യാ​ണ് ചി​ദം​ബ​രം ക​ളി​യാ​ക്കി​യ​ത്. ഫോ​ട്ടോ​കോ​പ്പി​യാ​ണെ​ന്ന് അ​റി​ഞ്ഞ് രേ​ഖ​ക​ൾ ക​ള്ള​ൻ തി​രി​കെ​ക്കൊ​ണ്ടു​വ​ന്ന് ന​ൽ​കി​ക്കാ​ണു​മെ​ന്നാ​യി​രു​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ പ​രി​ഹാ​സം.

റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നും പകര്‍പ്പുകളാണ് പുറത്തായതെന്നും സപ്രീം കോടതിയെ കഴിഞ്ഞ ദിവസം എജി അറിയിച്ചിരുന്നു. ‘ബുധനാഴ്ച മോഷണം പോയ രേഖകളായിരുന്നു അത്. വെളളിയാഴ്ച അത് ഫോട്ടോഷോപ്പ് കോപ്പിയായി. ഇതിനിടയില്‍ വ്യാഴാഴ്ച ആയിരിക്കണം കളളന്‍ രേഖകള്‍ തിരികെ നല്‍കിയത്,’ ചിദംബരം പരിഹസിച്ചു.

റ​ഫാ​ൽ രേ​ഖ​ക​ളു​ടെ ഫോ​ട്ടോ​കോ​പ്പി ഹ​ർ​ജി​ക്കാ​ർ ഉ​പ​യോ​ഗി​ച്ചു എ​ന്നാ​ണു സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷം തെ​റ്റാ​യ കാ​ര്യ​ങ്ങ​ളാ​ണു പ്ര​ച​രിപ്പി​ക്കു​ന്ന​തെ​ന്നും അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ.വേ​ണു​ഗോ​പാ​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വ​ന്ന രേ​ഖ​ക​ൾ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​വ​യാ​ണ​ന്നാ​യി​രു​ന്നു ആ​ദ്യ ഘ​ട്ട​ത്തി​ൽ സു​പ്രീം കോ​ട​തി​യി​ൽ വേ​ണു​ഗോ​പാ​ലി​ന്‍റെ വാ​ദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook