ലണ്ടന്‍: തൂക്കുസഭയുടെ പശ്ചാത്തലിൽ ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ താൻ മന്ത്രിസഭ രൂപീകരിക്കുമെന്ന് അവകാശപ്പെട്ടു. എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച ശേഷമായിരുന്നു മേ തന്റെ അവകാശവാദം ഉന്നയിച്ചത്. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി ( ഡിയുപി)യുടെ പത്ത് എം പിമാരുടെ പിന്തുണയോടെ ഗവൺമെന്റ് രൂപീകരിക്കാൻ സാധിക്കുമെന്നാണ് മേയുടെ പ്രതീക്ഷ.
തെരേസാ മെയെ ഞെട്ടിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ആർക്കും ഭൂരിപക്ഷമില്ലാത്ത ഫലം. ഭൂരിപക്ഷം ലഭിക്കണമെങ്കിൽ 326 സീറ്റുകൾ ലഭിക്കണമായിരുന്നു. എന്നാൽ കൺസർവേറ്റീവ് പാർട്ടിക്ക് 316 സീറ്റും, തൊട്ടുപിന്നിലെത്തിയ ലേബർപാർട്ടിക്ക് 261 സീറ്റുമാണ് ലഭിച്ചത്.
യു കെയിലെ ആകെയുളള 650 സീറ്റുകളിൽ 316 സീറ്റുകളിൽ ജയിച്ച തെരേസ മേയ്ക്ക് കൂട്ടുകക്ഷി സഭയുണ്ടാക്കാനുളള ശ്രമങ്ങൾ നടത്താമെന്നതാണ് ഡി യു പിയുമായുളള പ്രതീക്ഷയുടെ അടിസ്ഥാനം. മേയുടെ ശ്രമം കൂട്ടുകക്ഷി സർക്കാരുണ്ടാക്കാനായിരിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ബ്രെക്സിറ്റിനോടുളള മേയുടെ സമീപനം അവർക്ക് അനുയോജ്യമായ ഒരു കൂട്ടുകക്ഷി സർക്കാരുണ്ടാക്കാൻ സഹായകമേയ്ക്കും. ലിബറൽ ഡെമോക്രാറ്റ് തങ്ങൾ കൂട്ടുകക്ഷി സഭയ്ക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ അനുകൂല എസ് എൻ പി തങ്ങൾ ഇനിയൊരു കൺസർവേറ്റീവ് സർക്കാരുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കണസർവേറ്റീവ് പാർട്ടിയെയും മേയയുടെയും നിലപാടുകളോടുളള ജനതയുടെ പ്രതികരണമായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാനുളള നീക്കങ്ങളോട് വിയോജിപ്പുകളും രൂപപ്പെട്ടിട്ടുണ്ടെന്നുളള വാർത്തകളും പുറത്തുവരുന്നുണ്ട്. ഏതായാലും വരുംദിവസങ്ങളിൽ പുതിയ രാഷ്ട്രീയ കരുനീക്കങ്ങളുടെയും പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെയും രൂപങ്ങളായിരിക്കും ഇവിടെ ചുരുൾ നിവരുക.