scorecardresearch
Latest News

അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ

തെരേസ മേ 19 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയത്തെ മറികടന്നത്.

അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ

ലണ്ടന്‍: അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് തെരേസ മേ. 306 നെതിരെ 325 പേർ വോട്ടെടുപ്പില്‍ മേയ്‌ക്കൊപ്പം നിന്നു. 19 വോട്ടുകള്‍ക്കാണ് തെരേസ മേ അവിശ്വാസ പ്രമേയത്തെ മറികടന്നത്. തുടര്‍ന്ന് എംപിമാരെ ബ്രെക്‌സിറ്റ് കരാറില്‍ തെരേസ മേ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വടക്കന്‍ അയർലൻഡ് ഡെമോക്രാറ്റിക് യൂണിയസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചാണ് അവിശ്വാസ പ്രമേയത്തെ നേരിട്ടത്.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തെ മേ നേരിട്ടത്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കുപുറമേ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി അംഗങ്ങളും മേയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു.

അധികാരത്തിലെത്തിയപ്പോള്‍ ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കുമെന്ന് തെരേസ അവകാശപ്പെട്ടിരുന്നു. പ്രമേയത്തില്‍ മേ പരാജയപ്പെട്ടിരുന്നുവെങ്കില്‍ അത് ബ്രിട്ടനെ പൊതു തിരഞ്ഞെടുപ്പിലേക്ക് നയിക്കുമായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Theresa may survives no confidence vote in british parliament