scorecardresearch

സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ല; എസ്‌ഐആറിന് അടിയന്തര സ്റ്റേയില്ല

വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന സർക്കാരിന്റെ ഹർജി പരിഗണിക്കവെയാണ്, എസ്ഐആർ തുടരുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കിയത്

വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന സർക്കാരിന്റെ ഹർജി പരിഗണിക്കവെയാണ്, എസ്ഐആർ തുടരുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കിയത്

author-image
WebDesk
New Update
Supreme Court, SC,

എസ്‌ഐആറിന് അടിയന്തര സ്റ്റേയില്ല

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ തുടരാമെന്നും അടിയന്തര സ്റ്റേ ഇല്ലെന്നും സുപ്രീം കോടതി. വിവിധ രാഷ്ട്രീയ പാർട്ടികളാണ് എസ്ഐആറുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാക്കുന്നതെന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ട് ഇല്ലെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി.

Advertisment

Also Read:മലയാളം ഉൾപ്പടെ ഒൻപത് ഭാഷകളിൽ ലഭ്യം; ഭരണഘടനയുടെ ഡിജിറ്റൽ പതിപ്പ് രാഷ്ട്രപതി പുറത്തിറക്കി

വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന സർക്കാരിന്റെ ഹർജി പരിഗണിക്കവെയാണ്, എസ്ഐആർ തുടരുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഈ രാഷ്ട്രീയ പാർട്ടികൾ ഭീതി സൃഷ്ടിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയിൽ ചൂണ്ടിക്കാട്ടി.

Also Read:ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞു വീണു; പതിനാറുകാരന് ദാരുണാന്ത്യം

Advertisment

എന്നാൽ, എസ്ഐആർ പ്രക്രിയ വളരെ തിരക്കിലാണ് നടത്തുന്നത്. നിരവധി ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്നുണ്ട്, അതിനെക്കുറിച്ച് റിപ്പോർട്ടുകളും ഉണ്ടെന്നും ഹർജിയെ പിന്തുണച്ച് കൊണ്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. അതേസമയം, കേസിൽ ഡിസംബർ ഒന്നിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി സമർപ്പിക്കണമെന്നും ഡിസംബർ 2ന് കേസ് വീണ്ടും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Also Read:സുബിൻ ഗാർഗിൻേറത് ആസൂത്രിത കൊലപാതകം; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

എസ്‌ഐആർ നടപടികളിൽ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്‌ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികമല്ലെന്നും ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും സംസ്ഥാന സർക്കാർ ഉന്നയിച്ചു. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള വിവരങ്ങളും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ ,കോൺഗ്രസ്, മുസ്‌ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം കണക്കിലെടുത്ത കോടതി, എസ്ഐആർ തുടരാൻ അനുവദിക്കുകയായിരുന്നു. എസ്‌ഐആർ നടപടികൾ സുഗമമായി പുരോഗമിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്. ഇതിനുപിന്നാലെയാണ് എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

Read More:ഡൽഹി സ്‌ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Supreme Court Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: