ബെംഗളൂരു: സുപ്രീം കോടതി വിധിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്ത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് വിമത എംഎല്‍എമാര്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ്. തീരുമാനത്തില്‍ ഞങ്ങളെല്ലാവരും ഉറച്ച് നില്ക്കുന്നു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നാളെ വിധാന്‍ സാധയിലെത്തില്ലെന്നും വിമത എംഎല്‍എമാര്‍ വ്യക്തമാക്കി.
Rebel #Karnataka MLAs in #Mumbai: We honour Supreme Court’s verdict. We all are together. We stand by our decision. There is no question of going to the Assembly. pic.twitter.com/56z1XdPnMj
— ANI (@ANI) July 17, 2019
വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് വിമത എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്കാന് സുപ്രീം കോടതിക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഭയിലെ ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷം ഇല്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കുക തന്നെ വേണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പ പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഭരണഘടനയുടെ വിജയമാണിത്. വിമത എംഎല്‍എമാരും വിജയിച്ചിരിക്കുന്നു എന്നും യെഡിയൂരപ്പ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.
Read Also: ‘സുപ്രീം കോടതി വിധിയോ?’ മാധ്യമപ്രവര്‍ത്തകരോട് മിണ്ടാതെ കുമാരസ്വാമി
നാളെയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും. വിമത എംഎല്‍എമാരുടെ നിലപാട് ഏറെ സുപ്രധാനമാണ്. എന്നാല്‍, വിമത എംഎല്‍എമാര്‍ നിയമസഭയില്‍ എത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് തന്നെ തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് തിരിച്ചടിയാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനായി എത്തണമെന്ന് വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.