scorecardresearch
Latest News

ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്നതിന് തെളിവില്ല; പഠനം

അണുബാധയോ വാക്‌സിനേഷനോ നൽകുന്ന പ്രതിരോധശേഷിയെ മറികടക്കാന്‍ ഒമിക്രോണിന് എത്രത്തോളം സാധിക്കുമെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഈ പഠനം നല്‍കുന്നു

Omicron
പ്രതീകാത്മക ചിത്രം

ലണ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രാണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ തീവ്രത കുറവാണെന്നതില്‍ തെളിവുകള്‍ ഇല്ലെന്ന് ലണ്ടണിലെ ഇംപീരിയൽ കോളേജിലെ ഗവേഷകർ നടത്തിയ പഠനം. മുൻകാല അണുബാധയിൽ നിന്നോ രണ്ട് വാക്സിൻ ഡോസുകളിൽ നിന്നോ ലഭിച്ച പ്രതിരോധശേഷിയെ മറികടക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്നും വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത ഡെല്‍റ്റയേക്കാള്‍ 5.4 മടങ്ങാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“രോഗലക്ഷണങ്ങളോടു കൂടി ഒമിക്രോണ്‍ പോസിറ്റീവായവരുടേയും അണുബാധ ഉണ്ടായതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയവരുടേയും വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡെല്‍റ്റെയേക്കാള്‍ തീവ്രത ഒമിക്രോണിന് കുറവാണെന്നതില്‍ തെളിവില്ല എന്ന് കണ്ടെത്തിയത്,” പഠന റിപ്പോര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കുന്ന ആളുകളുടെ വിവരങ്ങള്‍ പരിമിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടില്‍ നവംബർ 29 നും ഡിസംബർ 11 നും ഇടയിൽ കോവി‍ഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച എല്ലാ കേസുകളുടെ വിവരങ്ങളും ഇതുവരെ പ്രസിദ്ധീകരിക്കാത്ത പഠനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. എസ് ജീനീന്റെ അഭാവം (എസ്‌ജിടിഎഫ്) കാരണം ഒമിക്രോണ്‍ അണുബാധയുണ്ടെന്ന് തിരിച്ചറിഞ്ഞ ആളുകളും ഒമിക്‌റോൺ അണുബാധ സ്ഥിരീകരിച്ച ആളുകളും ഗവേഷണത്തിൽ ഉൾപ്പെടുന്നു.

മൊത്തത്തിൽ എസ് ജീനീന്റെ അഭാവം ഇല്ലാത്ത 196,463 ആളുകൾ, മറ്റൊരു വകഭേദം ബാധിക്കാൻ സാധ്യതയുള്ളവർ, കൂടാതെ 11,329 കേസുകളും വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 122,063 ഡെൽറ്റയും 1,846 ഒമിക്രോണ്‍ കേസുകളും ജനിതക മാതൃക വിശകലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഡിസംബർ 11 വരെ ഓരോ രണ്ട് ദിവസത്തിലും ആകെ കോവിഡ് കേസുകള്‍ ഒമിക്രോണിന്റെ അനുപാതം ഇരട്ടിയാകുന്നതായി ഗവേഷകർ പറഞ്ഞു.

“അണുബാധയോ വാക്‌സിനേഷനോ നൽകുന്ന പ്രതിരോധശേഷിയെ മറികടക്കാന്‍ ഒമിക്രോണിന് എത്രത്തോളം സാധിക്കുമെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഈ പഠനം നല്‍കുന്നു. ഒമിക്രോണ്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം,” ലണ്ടനിലെ ഇംപീരിയൽ കോളജിലെ പ്രൊഫസർ നീൽ ഫെർഗൂസൺ പറഞ്ഞു.

ഡെല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് രണ്ടോ അതിലധികമോ ആഴ്ചകള്‍ കഴിഞ്ഞവരിലും, ആസ്ട്രസെനെക്ക, ഫൈസർ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസ് എടുത്തവരിലും രോഗലക്ഷണങ്ങളോടു കൂടിയുള്ള ഒമിക്രോണ്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. “രണ്ട് ഡോസ് വാക്സിന്‍ രോഗലക്ഷണങ്ങളോടു കൂടിയ ഒമിക്രോണിനെതിരെ പൂജ്യം മുതല്‍ 20 ശതമാനം പ്രതിരോധ ശേഷി മാത്രമാണ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരില്‍ ഇത് 55 മുതല്‍ 80 ശതമാനം വരെയാണ്,” ഗവേഷകര്‍ പറഞ്ഞു.

Also Read: സംസ്ഥാനത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍; ആകെ രോഗബാധിതര്‍ 15

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: There is no evidence to say omicron has lower severity than delta