ന്യൂഡൽഹി: കോടതികള്‍, നിയമസഭ, സർക്കാർ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ദേശീയഗാനം നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ബി.ജെ.പി വക്താവായ അശ്വിനി ഉപാദ്ധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയിൽ ഹർജി നൽകിയത്. ദേശീയഗാനത്തിനും വന്ദേമാതരത്തിനും തുല്യപരിഗണന നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ദേശീയ ഗീതം എന്ന സങ്കൽപം ഭരണഘടനയിൽ പ്രതിപാദിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്ക്​ൾ 51A ദേശീയ പതാക, ദേശീയ ഗാനം എന്നിവയെക്കുറിച്ചേ ഭരണഘടന ​പ്രതിപാദിക്കുന്നുള്ളൂ. അതിനാൽ ദേശീയ ഗീതം സംബന്ധിച്ച ചർച്ചകളിലേക്ക്​ കടക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും ജസ്​റ്റിസുമാരായ ദീപക്​ മിശ്ര, ആർ.ഭാനുമതി, എസ്​.എം മല്ലികാർജുനഗൗഡ എന്നിവരടങ്ങിയ ബഞ്ച്​ നിരീക്ഷിച്ചു. എന്നാല്‍ സ്​കൂളുകളിൽ നിര്‍ബന്ധമായും ദേശീയ ഗാനം ആലപിക്കണമെന്നും കോടതി നിർദേശിച്ചു.

സിനിമയില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിനിമയുടേയോ ഡോക്യുമ്നററിയിലേയോ ഭാഗമായ ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ണമോയെന്ന് ജനങ്ങള്‍ ആശയക്കുഴപ്പത്തിലായ സാഹചര്യത്തിലാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ