ന്യൂ​ഡ​ല്‍​ഹി: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​രി​ട്ട തി​രി​ച്ച​ടി​യില്‍ വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ബിജെപി ആത്മപരിശോധന നടത്താനുളള ശ്രമം നടത്തണമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത്ത് പറഞ്ഞു. ബിജെപിയുടെ വിജയത്തേര് നിന്നു പോയെന്നതിന്റെ പ്രതിഫലനമാണ് ഈ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി തയ്യാറായിട്ടില്ല. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ച് ബി​ല്ലു​ക​ള്‍ പാ​സാ​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്ന് പാ​ര്‍​ല​മെ​ന്‍റി​ന് മു​ന്നി​ല്‍ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി നേ​രി​ടു​ന്ന തി​രി​ച്ച​ടി​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ മോ​ദി ത​യ്യാ​റാ​യി​ല്ല.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ട​ത്തും കോ​ൺ​ഗ്ര​സ് മു​ന്നേ​റു​മ്പോ​ഴാ​ണ് മോ​ദി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. പാ​ര്‍​ല​മെ​ന്‍റി​ൽ ശീ​ത​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ക​യാ​ണ്. പ്ര​ശ്‌​ന​ങ്ങ​ള്‍ സം​വാ​ദ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കും. പാ​ർ​ല​മെ​ന്‍റി​ൽ ച​ര്‍​ച്ച​യ്ക്കു​ള്ള അ​ന്ത​രീ​ക്ഷ​മാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളെ സം​ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പ​ല വി​ഷ​യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തു​ണ്ട്. പൊ​തു​ജ​ന ക്ഷേ​മ​ത്തി​നാ​യി എ​ല്ലാം അം​ഗ​ങ്ങ​ളും സ​മ​യം ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. എ​ന്നാ​ല്‍ തി​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ർ​ന്ന​പ്പോ​ൾ മോ​ദി ഒ​ഴി​ഞ്ഞു​മാ​റു​ക​യും തി​രി​ഞ്ഞു ന​ട​ക്കു​ക​യാ​യി​രു​ന്നു.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook