തേ​നി: തേ​നി​യി​ലെ കു​ര​ങ്ങി​ണി മ​ല​യി​ലെ കാ​ട്ടു​തീ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ 17 ആ​യി. ഈ​റോ​ഡ് സ്വ​ദേ​ശി ആ​ർ.​സ​തീ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്. 60 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ മ​ധു​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മീശപ്പുലിമലയ്ക്ക് സമീപത്തെ കൊളുക്കുമലയിലുണ്ടായ കാട്ടുതീ അപകടത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു. ട്രക്കിങ്ങിന് വന്ന വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. 12 പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ