World Music Day 2018: ഇന്ന് ലോക സംഗീത ദിനം

World Music Day 2018: ശങ്കര്‍-എഹ്സാന്‍-ലോയ്, കാറ്റാലന്‍ സംഗീത ബാന്‍ഡ് സാരാന്ഗോ തുടങ്ങി വൈവിധ്യമാര്‍ന്ന സംഗീത ശാഖകളുടെ പ്രതിനിധികള്‍ ഉദയ്പൂറില്‍ ഇന്ന് ലോക സംഗീത ദിനത്തില്‍ ഒത്തു ചേരും

World Music Day 2018: സംഗീതം ഇഷ്‌ടമില്ലാത്തവരായി ആരുമുണ്ടാകില്ല. സന്തോഷം തോന്നുമ്പോഴും സങ്കടം തോന്നുമ്പോഴുമെല്ലാം സംഗീതത്തെ കൂട്ട് പിടിക്കാത്തവര്‍ ചുരുക്കം.  എന്തിലും ഇപ്പോഴും നിറയുന്ന സംഗീതത്തിനായി ഒരു ദിനം. അതാണ് ജൂൺ 21.   അതിന്റെ ചരിത്രം ഇങ്ങനെ.

ഫ്രാന്‍സിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി ആചരിക്കാൻ നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ഈ ദിവസം സംഗീത ദിനമായി ആചരിച്ചു. അന്നു മുതൽ ജൂൺ 21 ലോകം മുഴുവൻ സംഗീത ദിനമായി ആചരിക്കാൻ തുടങ്ങി.

സംഗീത ദിനത്തിനു പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്. 1976 ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയല്‍ കോയൻ രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഗീത രാവോടെ വേനൽക്കാലത്തെ വരവേൽക്കാനുളള നിർദ്ദേശം മുന്നോട്ടുവച്ചു. അന്നു മുതലാണ് ലോകം മുഴുവൻ ജൂൺ 21 സംഗീത ദിനമായി ആചരിച്ചു തുടങ്ങിയതെന്നും പറയപ്പെടുന്നു.

ഇന്ന് അർജന്റീന, ഓസ്ട്രേലിയ, ബ്രിട്ടൻ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ചൈന തുടങ്ങി ലോകത്തിലെ 120 ഓളം രാജ്യങ്ങൾ സംഗീതം ദിനം ആചരിക്കുന്നു. ഇന്ത്യയും ഇക്കൂട്ടത്തിലുണ്ട്.  ഹിന്ദുസ്ഥാനി, കര്‍ണാടക സംഗീത പാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയില്‍ സജീവമായ ആഘോഷങ്ങള്‍ ഈ ദിനത്തില്‍ നടന്നു വരുന്നു.

ഫ്രാന്‍സ്, അമേരിക്ക, സ്പൈന്‍, ഇറ്റലി, തായ്‌ലാന്‍ഡ്‌ എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പടെയുള്ള 16 രാജ്യങ്ങളില്‍ നിന്നും 150ഓളം സംഗീത കലാകാരന്മാര്‍ ഇന്ത്യയിലെ ഉദയ്പൂര്‍ നഗരത്തിലെ വിവിധ സദസ്സുകളില്‍ പാടിക്കൊണ്ടാണ് ഇത്തവണ ലോക സംഗീത ദിനത്തെ വരവെല്‍ക്കുന്നത്. ശങ്കര്‍-എഹ്സാന്‍-ലോയ്, കാറ്റാലന്‍ സംഗീത ബാന്‍ഡ് സാരാന്ഗോ തുടങ്ങി വൈവിധ്യമാര്‍ന്ന സംഗീത ശാഖകളുടെ പ്രതിനിധികള്‍ ഉദയ്പൂറില്‍ നാളെ ഒത്തു ചേരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: The world music day story behind

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express