ന്യൂഡൽഹി: അസമിലെ തേസ്പൂരിൽ സുഖോയ് വിമാനം തകർന്ന് മലയാളിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. മകന്റെ മൃതദേഹമെന്ന മട്ടിൽ വ്യോമസേന കൊണ്ടുവന്നത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നെന്ന് അച്ചുദേവിന്റെ മാതാപിതാക്കൾ. രാഷ്ട്രപതി പ്രണവ് മുഖർജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച പരാതിയിലാണ് അച്ഛൻ വി.​പി.സ​ഹ​ദേ​വ​നും അമ്മ​ പി. ജ​യ​ശ്രീ​യും ഇക്കാര്യം വെളിപ്പെടുത്തിയത്. എ.സമ്പത്ത് എംപി വഴിയാണ് ഇരുവരും പരാതി നൽകിയത്.

അപകടം നടന്ന് ആദ്യ മണിക്കൂറുകളിൽ പ്രതികൂല കാലാവസ്ഥയെന്നു പറഞ്ഞ് തിരച്ചിൽ നടത്തിയില്ല. രണ്ടു ദിവസം കഴിഞ്ഞാണ് തിരച്ചിൽ നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന അച്ചുദേവിന്റെയും ദി​വേ​ഷ്​ പ​ങ്ക​ജിന്റെയും ശരീര ഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നും മു​ഴു​വ​നും ക​ത്തി​യെ​രി​ഞ്ഞി​ട്ടു​ണ്ടാ​വു​മെ​ന്നാ​ണ്​ വ്യോമസേനാ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. അച്ചുദേവിന്റെ പേഴ്സിന്റെ ഒരു ഭാഗവും ഹരിയാന സ്വദേശിയായ സഹവൈമാനികന്റെ ഷൂവിന്റെ ഒരു ഭാഗവും ലഭിച്ചെന്നും പറഞ്ഞു. മു​ഴു​വ​ൻ ക​ത്തി​യെ​രി​ഞ്ഞാ​ൽ ഇ​തെ​ങ്ങ​നെ​യാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​തെന്നാണ് മാതാപിതാക്കളുടെ സംശയം.

അ​ച്ചു​ദേ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന്​ രാ​ഷ്​​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​രോ​ധ മ​ന്ത്രി എ​ന്നി​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം അ​റി​യി​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാണ് എ. സ​മ്പ​ത്ത്​ ക​ത്ത്​ പു​റ​ത്തു​ വി​ട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ