ബെഹ്റൈൻ: ജനതാൽപര്യമാണ് ഇന്ത്യൻ ഭരണത്തെ മുന്നോട്ട് നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഭരണകൂടത്തിന്‍റെ സ്റ്റിയറിങ് മാത്രമാണ് തങ്ങളുടെ കൈകളിലെന്നും എന്നാൽ വേഗത വർധിപ്പിക്കാനുള്ള ആക്സിലറേറ്റർ ജനങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രധാനമന്ത്രി നേരന്ദ്രമോദി കൂട്ടിച്ചേർത്തു. രാജ്യം മാറ്റത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്ഘടനയില്‍ രണ്ടിരട്ടി വര്‍ധനവ് ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ സമ്പത്ത് രണ്ടിരട്ടിയായി വര്‍ധിപ്പിക്കുമെന്നാണ് നരേന്ദ്ര മോദി ബഹ്‌റിനില്‍ പറഞ്ഞത്. അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കോണമിയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ബഹ്‌റിനിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.