/indian-express-malayalam/media/media_files/uploads/2023/06/Rukna-1.jpg)
punjab school
ലുധിയാന: പഞ്ചാബിലെ ഫിറോസ്പൂരിലെ റുക്‌ന മുംഗ്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ വേനല്‍ക്കാല അവധിക്കായി മടങ്ങുമ്പോള്‍ സ്‌കൂള്‍ സ്മാര്‍ട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ലാസ് റൂമുകളെ സ്മാര്‍ട്ടാക്കുന്ന ഉപകരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. പഞ്ചാബിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍, പ്രത്യേകിച്ച് പ്രൈമറി സ്‌കൂളുകളില്‍ മോഷണ പരമ്പരകള്‍ അരങ്ങേറുന്നത് പതിവാണ്. അതിര്‍ത്തി ജില്ലകളായ ഫിറോസ്പൂര്‍, ഫാസില്‍ക മുതല്‍ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ലുധിയാന, മോഗ, ദോബ ബെല്‍റ്റിലെ ഹോഷിയാര്‍പൂര്‍ വരെ - തുടര്‍ച്ചയായി ക്രൂരമായ മോഷണ സംഭവങ്ങള്‍ നേരിടുന്നു. ഫിറോസ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഫിറോസ്പുര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 123 മോഷണങ്ങള്‍ നടന്നതായാണ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സ്മാര്‍ട്ട് സ്‌കൂളുകളാക്കി മാറ്റിയതിന് ശേഷം കഴിഞ്ഞ നാല് വര്‍ഷമായാണ് മോഷണ സംഭവങ്ങള്‍ വര്‍ധിച്ചതെന്ന് അധ്യാപകര്‍ പറയുന്നു, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പ്രാദേശിക സമൂഹത്തിന്റെതും സംഭാവന കൊണ്ടാണ് സ്‌കൂളുകളില്‍
പ്രൊജക്ടറുകള്‍, എല്‍ഇഡി സ്‌ക്രീനുകള്‍, സിസിടിവി ക്യാമറകള്‍, ഡെസ്‌ക്ടോപ്പുകള്‍, ലിസണിംഗ് ലാബുകള്‍ തുടങ്ങിയവ സജ്ജീകരിച്ചത്. എന്നാല്‍ സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കിയതല്ലാതെ സുരക്ഷാ നടപടികളിലേക്ക് വ്യാപിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. സുരക്ഷാ ഉദ്യേഗസ്ഥരുടെ അഭാവമാണ് ഈ സ്‌കൂളുകളില്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറ്റുന്നതെന്നും ഇവര്‍ പറയുന്നു.
''കളിപ്പാട്ടങ്ങള്‍ (പ്രീ പ്രൈമറി ഏരിയയില്‍ നിന്ന്), ടെഡി ബിയറുകള്‍, ഗ്യാസ് സിലിണ്ടറുകള്‍, ഉച്ചഭക്ഷണ റേഷന്‍ (ബെസന്‍, പയറുവര്‍ഗ്ഗങ്ങള്‍, രാജ്മ, പാചക എണ്ണ), പ്രിന്‍സിപ്പലിന്റെ ഓഫീസിലെ കറങ്ങുന്ന കസേര വരെ, മൂന്ന് സിസിടിവി ക്യാമറകള്‍, ആംപ്ലിഫയറുകള്‍, ഡെസ്‌ക്ടോപ്പുകള്‍. ഫ്‌ലോര്‍ മാറ്റുകള്‍ എല്ലാം മോഷ്ടിക്കപ്പെട്ടു. ഒരു പ്രൊജക്ടര്‍ ഒഴിച്ചാല്‍ സ്‌കൂളില്‍ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ല. ഓരോ മോഷണത്തിനു ശേഷവും പോക്കറ്റില്‍ നിന്ന് 5,000 രൂപ ചെലവഴിച്ചാണ് ഇവിടെയുള്ള ഏഴ് മുറികളുടെയും പൂട്ടുകള്‍ മാറ്റിയത്. ഞങ്ങളുടെ സ്‌കൂള്‍ ഒമ്പത് തവണയെങ്കിലും മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. മുമ്പത്തെ ശ്രമങ്ങള്‍ താരതമ്യേന ചെറുതായിരുന്നപ്പോള്‍,'' ഏഴ് വര്‍ഷം മുമ്പ് എത്തിയ സ്‌കൂള്‍ ഇന്‍ ചാര്‍ജ് സുരീന്ദര്‍ കൗര്‍ പറഞ്ഞു.
മെയ് മാസത്തിലെ മൂന്നാമത്തെ മോഷണത്തിന് ശേഷം, പ്രകോപിതനായ സുരീന്ദര്‍ പ്രധാന ഗേറ്റില്‍ പഞ്ചാബി ഭാഷയില്‍ ഒരു കുറിപ്പ് ഒട്ടിച്ചു: ''കൈകള്‍ കൂപ്പിയാണ് ഞങ്ങള്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നത്. സ്‌കൂളിനുള്ളില്‍ ഉണ്ടായിരുന്നതെല്ലാം നിങ്ങള്‍ ഇതിനകം മോഷ്ടിച്ചിരിക്കുന്നു. ദയവായി ഞങ്ങളുടെ പൂട്ടുകള്‍ വീണ്ടും തകര്‍ക്കരുത്, മിസ്റ്റര്‍ കള്ളന്‍'' എന്നായിരുന്ന ആ കുറിപ്പ്.
പഞ്ചാബില്‍ വിദ്യാഭ്യാസം വിപ്ലവം നടത്തുമെന്ന് വാഗ്ദാനം ചെയ്ത ആം ആദ്മി പാര്‍ട്ടി (എഎപി) സര്‍ക്കാരിന് സര്‍ക്കാര്‍ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. ഈ സ്‌കൂളുകളില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിന് ജനുവരിയില്‍ മന്ത്രിസഭ പാസാക്കിയ നിര്‍ദ്ദേശം കടലാസില്‍ മാത്രം അവശേഷിക്കുന്നു. അധ്യാപകര്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങളില്‍ പൊലീസ് അടുത്ത കാലത്തായി നടപടിയെടുത്തത് ഇവരുടെ ഓര്‍മ്മയില്‍ ഇല്ല.
ഫാസില്‍ക ജില്ലയിലെ കാല ടിബ്ബയിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍ ഡിസംബര്‍ 25-ന് മോഷ്ടാക്കള്‍ സ്‌കൂളില്‍ കയറി മൂന്ന് സിപിയു, രണ്ട് എല്‍ഇഡി സ്‌ക്രീനുകള്‍, സിസിടിവി ഡിവിആര്‍, ഹെഡ്ഫോണുകള്‍, മൊത്തം 700 രൂപയുടെ നാണയങ്ങള്‍, ഉച്ചഭക്ഷണത്തിന്റെ ഔദ്യോഗിക രേഖകളും മോഷ്ടിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അന്വേഷണത്തില്‍ ഇതുവരെ ഒരു അപ്ഡേറ്റും ലഭിച്ചിട്ടില്ലെന്നും സ്‌കൂള്‍ ഇന്‍ചാര്‍ജ് സജ്ജന്‍ കുമാര്‍ പറഞ്ഞു.
ഒരു അധ്യാപകന്‍ കൂട്ടിച്ചേര്‍ത്തു, ''സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കൊണ്ടുവരുന്ന ഗാഡ്ജെറ്റുകളോ ഉപകരണങ്ങളോ ഈ മോഷണങ്ങള്‍ക്ക് ശേഷം ഒരിക്കലും മാറ്റിസ്ഥാപിക്കാറില്ല. മിക്ക ഉപകരണങ്ങളും ഇന്‍ഷ്വര്‍ ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിലും, സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പകരക്കാരനെ ലഭിക്കുക എന്നത് ശ്രമകരമായ പ്രക്രിയയാണ്. അധ്യാപകര്‍ അത് സ്വന്തം പണം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയോ സംഭാവനകള്‍ ആവശ്യപ്പെടുകയോ ചെയ്യുക.
ഏപ്രിലില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒമ്പത് സ്‌കൂളുകള്‍ കൊള്ളയടിച്ചതിനെ തുടര്‍ന്ന് ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഗര്‍ശങ്കര്‍ ബ്ലോക്കിലെ അധ്യാപകര്‍ പ്രാദേശിക എസ്എസ്പിക്ക് കത്ത് നല്‍കിയിരുന്നു. ഫിറോസ്പൂര്‍ ജില്ലയിലെ 836 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 14 എണ്ണത്തില്‍ മാത്രമാണ് വാച്ചര്‍മാരുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച ഡാറ്റ പ്രകാരം, പഞ്ചാബിലെ 2,042 സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 എണ്ണത്തില്‍ മാത്രമാണ് നിലവില്‍ രാത്രി സുരക്ഷയുള്ളത്. പ്രൈമറി സ്‌കൂളുകളില്‍ വാച്ചര്‍മാരുടെ തസ്തികയില്ലെങ്കിലും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഈ വിഭാഗത്തില്‍ ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്.
എല്ലാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പകല്‍ സമയങ്ങളില്‍ (500ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍), രാത്രി സമയങ്ങളില്‍ വാച്ചര്‍മാരെ നിയമിക്കുന്നതിന് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ക്ക് (എസ്എംസി) 33.07 കോടി രൂപ നല്‍കാന്‍ എഎപി സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബറില്‍ നിര്‍ദേശിച്ചിരുന്നു. 652 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 37 ഹൈസ്‌കൂളുകളിലും പ്രതിമാസം 19,787 രൂപ വീതം പകല്‍ സമയ ഗാര്‍ഡുകളെയും എല്ലാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും രാത്രി സമയത്തേക്ക് വാച്ചര്‍മാരെയും പ്രതിമാസം 5,000 രൂപ ശമ്പളത്തില്‍ നിയമിക്കാന്‍ നിര്‍ദേശിച്ചു. ഇതിനുള്ള ആകെ ബജറ്റ് 12.07 കോടി രൂപയാണ്. എന്നിരുന്നാലും, ഏറ്റവും കൂടുതല്‍ മോഷണങ്ങള്‍ നടക്കുന്ന പ്രൈമറി സ്‌കൂളുകളില്‍ വാച്ചര്‍മാരെ നിയമിച്ചിരുന്നില്ല. ജനുവരിയില്‍ ഈ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പൂര്‍ണമായും വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.