/indian-express-malayalam/media/media_files/uploads/2022/08/u-u-lalit-Sunday-profile-illustration.jpg)
ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു ഒരു ദിവസം മുന്‍പ്, 74 ദിവസത്തെ കാലാവധിയില്‍ തന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് വ്യക്തമാക്കിയിരിന്നു. കേസുകൾ ലിസ്റ്റു ചെയ്യുന്നതിനുള്ള സുഗമമായ രീതി ഉറപ്പാക്കുന്നതിനായി വർഷം മുഴുവൻ ഇരിക്കുന്ന ഒരു ഭരണഘടനാ ബെഞ്ചായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ യാത്രയയപ്പ് ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ആദ്യം സുപ്രീം കോടതിയിൽ അഭിഭാഷകനായും പിന്നീട് മുതിർന്ന അഭിഭാഷകനായും വന്ന ജസ്റ്റിസ് ലളിതിനെ അറിയാവുന്നവര്‍ അദ്ദേഹത്തെ നിര്‍വചിക്കുന്നത് പ്രവര്‍ത്തന മികവിനാലാണ്.
“ഒരുപക്ഷേ ഈ കോടതിയേയും രജിസ്ട്രിയിലെ തടസങ്ങളെയും ജസ്റ്റിസ് ലളിതിനേക്കാൾ നന്നായി മനസിലാക്കുന്ന ഒരു സിജെഐ ഉണ്ടായിട്ടില്ല. ഒരു ദശാബ്ദത്തിലേറെയായി എഒആര്‍ (അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്) എന്ന നിലയിൽ, അദ്ദേഹം എല്ലാ ദിവസവും ഇത് കൈകാര്യം ചെയ്തു. ഒരു അഭിഭാഷകൻ എന്ന നിലയിൽ, കോടതി എന്തായിരിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്, ” ഒരു മുതിർന്ന അഭിഭാഷകൻ പറഞ്ഞു.
1957 ൽ മഹാരാഷ്ട്രയിലെ സോലാപൂരിൽ ജനിച്ച ജസ്റ്റിസ് ലളിത് 1986 ൽ മുംബൈയിൽ നിന്ന് ദൽഹിയിലേക്ക് തന്റെ പുതിയ രണ്ട് വർഷത്തെ അഭിഭാഷക പരിശീലനം മാറ്റി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിലെ മുൻ അഡീഷണൽ ജഡ്ജിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന് അടിയന്തരാവസ്ഥ കാലത്ത് ഓഫീസ് നഷ്ടമായപ്പോഴായിരുന്നു ഇത്. 1975 ൽ ജസ്റ്റിസ് ഉമേഷ് രംഗനാഥ് ലളിത് രാജ്യദ്രോഹക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് അനുകൂലമായിരുന്നില്ല. ആർഎസ്എസുമായും അതിന്റെ അഭിഭാഷക സംഘടനയായ അധിവക്ത പരിഷത്തുമായുമുള്ള ജഡ്ജിയുടെ ബന്ധം ജഡ്ജിയായുള്ള സ്ഥിരം നിയമനത്തിന് തിരിച്ചടിയായിരുന്നു.
അഭിഭാഷകനായ പി എച്ച് പരേഖിന്റെയും ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയുടെയും ചേംബറിൽ ജോലി ചെയ്ത ശേഷം ജസ്റ്റിസ് യു യു ലളിത് സ്വതന്ത്ര പരിശീലനം ആരംഭിച്ചു. അഭിഭാഷകനെന്ന നിലയിൽ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ ഒരു ചെറിയ ഫ്ലാറ്റിലായിരുന്നു അദ്ദേഹത്തിന്റെ പരിശീലനം. അവിടെ നിന്ന്, സുപ്രീം കോടതിയിലെ മുൻനിര അഭിഭാഷകരിൽ ഒരാളായി അദ്ദേഹം ഉയർന്നു, സുപ്രീം കോടതി പുതിയ കേസുകള്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ തിങ്കൾ, വെള്ളി ദിവസങ്ങളിൽ 15, 20 കേസുകൾ വാദിച്ചു. ഒരു ദശാബ്ദത്തിലേറെയായി, പരിസ്ഥിതി സംബന്ധ കേസുകൾ കേൾക്കുന്ന ഫോറസ്റ്റ് ബെഞ്ചിന്റെ അമിക്കസ് ക്യൂറിയായും പ്രവര്‍ത്തിച്ചു.
ക്രിമിനൽ നിയമ വിദഗ്ദനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി മുമ്പുള്ളതാണെങ്കിലും അത് തെറ്റിദ്ധാരണയാണെന്ന് പലരും പറയുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാനും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും വേണ്ടി അദ്ദേഹം കോടതയില്‍ ഹാജരായിട്ടുണ്ട്.
" ജസ്റ്റിസ് ലളിത് പിതാവില്‍ നിന്ന് വളരെ വ്യത്യസ്തനായിരുന്നു. ഒരു മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ, അദ്ദേഹം പല തരത്തിലുള്ള കേസുകളെടുത്തു. ഒരുപക്ഷേ ക്രിമിനലിനേക്കാൾ സിവിൽ കേസുകളായിരുന്നു കൂടുതലും, ” ജസ്റ്റിസ് ലളിതിന്റെ സമകാലികനായ ഒരു അഭിഭാഷകൻ പറയുന്നു.
മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മുതൽ മുൻ യുപി മുഖ്യമന്ത്രി മായാവതി, കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ധു, സൽമാൻ ഖാൻ വരെ നീളുന്ന സമ്പന്നരും പ്രശസ്തരുമായുള്ള അഭിഭാഷകര്‍ ഉണ്ടായിട്ടും, ഒരു അഭിഭാഷകൻ എന്ന നിലയിൽ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല.
2014 ൽ അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി, ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ബഞ്ചിലേക്ക് എത്തിയ രണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് യു യു ലളിത്. ജസ്റ്റിസ് എസ് എം സിക്രിയായിരുന്നു ഇത്തരത്തിലെത്തിയ ആദ്യത്തെ ജസ്റ്റിസ്. 1973 ൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സുപ്രധാനമായ വിധി പുറപ്പെടുവിച്ച 13 അംഗ കേശവാനന്ദ ഭാരതി ബഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജി എന്ന നിലയിൽ, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുമായുള്ള, പ്രത്യേകിച്ച് കോവിഡ് സമയത്ത്, വിചാരണത്തടവുകാർക്ക് നിയമസഹായം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത്, വധശിക്ഷയ്ക്കുള്ള ശിക്ഷാ നടപടിക്രമം പരിഷ്കരിക്കുന്നത് ഉൾപ്പെടെ ചില നിർണായക ഇടപെടലുകളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ലളിത്. ജാമ്യം, നടപടിക്രമ സംരക്ഷണം തുടങ്ങിയ ക്രിമിനൽ കാര്യങ്ങളിൽ, അദ്ദേഹത്തിന്റെ ചരിത്രം വ്യത്യസ്തമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.