scorecardresearch

മഹുവാ മൊയ്ത്രയ്ക്ക് മുന്നിലുള്ള വഴികൾ എന്തൊക്കെ

2005ലെ കേസ്, "കാര്യമായതോ ഗുരുതരമായതോ ആയ നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആയതിനാൽ കളങ്കപ്പെട്ടേക്കാവുന്ന നടപടികൾ ജുഡീഷ്യൽ പരിശോധനയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നില്ല" എന്ന് സൂപ്രീംകോടതി നിരീക്ഷിച്ചു

2005ലെ കേസ്, "കാര്യമായതോ ഗുരുതരമായതോ ആയ നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആയതിനാൽ കളങ്കപ്പെട്ടേക്കാവുന്ന നടപടികൾ ജുഡീഷ്യൽ പരിശോധനയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നില്ല" എന്ന് സൂപ്രീംകോടതി നിരീക്ഷിച്ചു

author-image
Manoj C G
New Update
Mahua Moitra, Cash for Query row, Parliament Ethics Committee

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ വെള്ളിയാഴ്ച ലോക്‌സഭയിൽ നിന്ന് പുറത്താക്കി, "സന്മാർഗികമല്ലാത്ത പെരുമാറ്റം," "ഗുരുതരമായ പെരുമാറ്റക്കുറ്റം" എന്നിവയിൽ ഏർപ്പെട്ടതിന് അവരെ കുറ്റക്കാരിയാക്കിയ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് സഭ അംഗീകരിച്ചതിനെത്തുടർന്നാണ് പുറത്താക്കാൻ ശുപാർശ ചെയ്തത്.

Advertisment

തൃണമൂൽ കോൺഗ്രസ്, മഹുവാ മൊയ്ത്രയെ പിന്തുണയ്ക്കുകയും പ്രശ്നത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മഹുവാ മൊയ്ത്രയുടെ  മുന്നിലുള്ള നിയമപരമായ വഴി എന്താണ്?

മഹുവാ മൊയ്ത്രയ്ക്ക്  സുപ്രീം കോടതിയെ സമീപിക്കാൻ സാധിക്കുമോ?

പുറത്താക്കിയ നടപടിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ മഹുവാ മൊയ്ത്രയ്ക്ക്  അവസരമുണ്ടെന്ന് മുൻ ലോകസഭാ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു.

“സാധാരണയായി, നടപടിക്രമങ്ങളുടെ ക്രമക്കേടിന്റെ പേരിൽ സഭാ നടപടികൾക്കെതിരെ കോടതിയെ സമീപിക്കാനാവില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 122 ൽ ഇത് വ്യക്തമാണ്. ഇത് പ്രകാരം കോടതിയിൽ നിന്നുള്ള  നടപടികളിൽ നിന്ന് പരിരക്ഷ നൽകുന്നു.” അദ്ദേഹം വിശദീകരിച്ചു

Advertisment

"പാർലമെന്റിലെ ഏതെങ്കിലും നടപടികളുടെ സാധുത ഏതെങ്കിലും തരത്തിലുള്ള നടപടിക്രമങ്ങളുടെ ക്രമക്കേടിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടാനാവില്ല" എന്നാണ് ആർട്ടിക്കിൾ 122 പറയുന്നത്. "പാർലമെന്റിലെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനോ സഭയിലെ ബിസിനസ്സ് നടത്തുന്നതിനോ ക്രമം നിലനിർത്തുന്നതിനോ ഈ ഭരണഘടനാപ്രകാരമോ അതിന്  കീഴിലോ അധികാരം നൽകിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനോ പാർലമെന്റ് അംഗമോ ആ അധികാരം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയുടെ അധികാരപരിധിക്ക് വിധേയമായിരിക്കില്ല" എന്നും വ്യക്തമാക്കുന്നു.

എന്നാൽ, “ആ നിയന്ത്രണങ്ങൾ നടപടിക്രമങ്ങളുടെ ക്രമക്കേടുകൾക്ക് മാത്രമാണ്. ജുഡീഷ്യൽ പുനരവലോകനം ആവശ്യമായി വരുന്ന മറ്റ് കേസുകൾ ഉണ്ടാകാം” എന്ന് 2007 ലെ രാജാ റാം പാൽ കേസിൽ സുപ്രീം കോടതി പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി  ആചാരി പറയുന്നു. 

2005 ഡിസംബറിലെ 'കാഷ് ഫോർ ക്വറി' കുംഭകോണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട 12 എംപിമാരിൽ അക്കാലത്ത് ബിഎസ് പി  നേതാവായ രാജാ റാം പാലും ഉൾപ്പെട്ടിരുന്നു. 11  പേരെ ലോക്‌സഭയിൽ നിന്നും ഒരാളെ രാജ്യസഭയിൽ നിന്നുമാണ് പുറത്താക്കിയത് . 2007 ജനുവരിയിൽ, സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്, 4-1 ഭൂരിപക്ഷത്തിൽ, പുറത്താക്കപ്പെട്ട എംപിമാർ സമർപ്പിച്ച ഹർജികൾ തള്ളുകയും പുറത്താക്കൽ ശരിവയ്ക്കുകയും ചെയ്തു. ഇത് പാർലമെന്റിന്റെ "സ്വയം സംരക്ഷണ" നടപടിക്രമമാണ്  വിശേഷിപ്പിച്ചുകൊണ്ടായിരുന്നു കോടതി നടപടി.

അതേ സമയം, "നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആയതിനാൽ കളങ്കപ്പെട്ടേക്കാവുന്ന നടപടികളൊന്നും ജുഡീഷ്യൽ പരിശോധനയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നില്ല" എന്ന് കോടതി അഭിപ്രായപ്പെട്ടു.

“പൗരന്മാർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമനിർമ്മാണ സഭയുടെ നടപടിയുടെ സാധുത പരിശോധിക്കുന്നതിൽ നിന്ന് ജുഡീഷ്യറിക്ക് തടസ്സമില്ലെ”ന്ന്  അന്നത്തെ ചീഫ് ജസ്റ്റിസ് വൈ കെ സബർവാൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.  അവഹേളനത്തിന്റെയോ പ്രത്യേകാവകാശത്തിന്റെയോ അധികാരം വിനിയോഗിക്കുക എന്നതിനർത്ഥം പ്രസ്തുത അധികാരപരിധി ജുഡീഷ്യറി കവർന്നെടുക്കുന്നു എന്നല്ല എന്ന് വിശദമാക്കിയ അഞ്ചംഗ ബെഞ്ച്  ഇതിനൊപ്പം ഭരണഘടനയുടെ ആർട്ടിക്കിൾ 105(3) നെ കുറിച്ചും പറഞ്ഞു.

എന്താണ് ആർട്ടിക്കിൾ 105?

ഭരണഘടനയുടെ ആർട്ടിക്കിൾ 105 പാർലമെന്റിന്റെയും അതിലെ അംഗങ്ങളുടെയും കമ്മിറ്റികളുടെയും അധികാരങ്ങളും പ്രത്യേകാവകാശങ്ങളും കൈകാര്യം ചെയ്യുന്നു. ആർട്ടിക്കിൾ 105(3) പറയുന്നു "... പാർലമെന്റിന്റെ ഓരോ സഭയുടെയും അതിലെ അംഗങ്ങളുടെയും കമ്മിറ്റികളുടെയും അധികാരങ്ങളും പ്രത്യേകാവകാശങ്ങളും കാലാകാലങ്ങളിൽ പാർലമെന്റ് നിയമപ്രകാരം നിർവചിച്ചേക്കാം, കൂടാതെ , പാർലമെന്റിന്റെ ഓരോ സഭയുടെയും അംഗങ്ങളുടെയും കമ്മിറ്റികളുടെയും അധികാരങ്ങൾ, പ്രത്യേകാവകാശങ്ങൾ, ഇമ്മ്യൂണിറ്റികൾ, കാലാകാലങ്ങളിൽ, നിയമപ്രകാരം പാർലമെന്റിന് നിർവചിക്കാവുന്നതും, അങ്ങനെ നിർവചിക്കുന്നതുവരെ, 1978 ലെ ഭരണഘടന (നാൽപ്പത്തി നാലാമത്തെ ഭേദഗതി) നിയമത്തിന്റെ 15-ാം വകുപ്പ് പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് സഭയും അതിലെ അംഗങ്ങളുടെയും കമ്മിറ്റികളുടെയും കാര്യം ഉൾപ്പെടുമെന്നും" പറയുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 105(3)-ൽ പാർലമെന്ററി നടപടികൾക്ക്  സമ്പൂർണ്ണ പ്രതിരോധം അവകാശപ്പെടുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കോടതി പറഞ്ഞു. മറ്റ് ഭരണഘടനാ വ്യവസ്ഥകളിൽ അടങ്ങിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമാണെങ്കിലും, നിയമനിർമ്മാണ സഭയുടെ പ്രത്യേകാവകാശം നടപ്പിലാക്കുന്ന രീതി ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ കലാശിക്കും, ഉദാഹരണത്തിന് ആർട്ടിക്കിൾ 122 അല്ലെങ്കിൽ 212".

എന്നിരുന്നാലും, "വസ്തുക്കളുടെ (materials) സത്യമോ ശരിയോ (നടപടി സ്വീകരിക്കുന്നതിന് നിയമനിർമ്മാണസഭയെ ആശ്രയിക്കുന്നത്) എന്ന് ചോദ്യം ചെയ്യുകയോ വസ്തുക്കളുടെ പര്യാപ്തതയിലേക്ക് കടക്കുകയോ അതിന് പകരം അഭിപ്രായം നൽകുകയോ ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി. "

ലോകസഭയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതിലെ അടിസ്ഥാനം എന്തായിരിക്കാം?

ഒരു അംഗത്തെ പുറത്താക്കാൻ ഒരു സഭയ്ക്ക് അധികാരമുണ്ടെങ്കിലും, ഒരു പ്രത്യേക പ്രത്യേകാവകാശം അക്കാലത്ത് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കോടതിക്ക് പരിശോധിക്കാമെന്ന്  പി ഡി ടിആചാരി പറയുന്നു. “അത് പ്രത്യേകാവകാശ ലംഘനമാണെങ്കിൽ, ഒരു അംഗത്തെ പുറത്താക്കാൻ സഭയ്ക്ക് അധികാരമുണ്ട്. എന്നാൽ ആ പ്രത്യേകാവകാശം അക്കാലത്ത് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കോടതിക്ക് മനസ്സിലാക്കാൻ കഴിയും,” അദ്ദേഹം പറയുന്നു.

പ്രിവിലേജ് കമ്മിറ്റിയുടെയും എത്തിക്‌സ് കമ്മിറ്റിയുടെയും പ്രവർത്തനം മറ്റ് പാർലമെന്ററി കമ്മിറ്റികളിൽ നിന്ന് വ്യത്യസ്തമാണെന്നും ആചാരി പറഞ്ഞു. “പ്രിവിലേജസ് കമ്മിറ്റിയും എത്തിക്‌സ് കമ്മിറ്റിയും ഒരു അംഗത്തിന്റെ മോശം പെരുമാറ്റം അന്വേഷിക്കുകയോ പരിശോധിക്കുകയോ ചെയ്യുക, ആ വ്യക്തി സഭയുടെ അന്തസ്സ് താഴ്ത്തിയിട്ടുണ്ടോ അല്ലെങ്കിൽ അംഗത്തിന് ചേരാത്ത രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്ന് നോക്കുക... അതിനാൽ, ശരിയായ നടപടിക്രമം ഉണ്ടാകണം. വിഷയങ്ങളും ബില്ലുകളും പഠിക്കുന്ന മറ്റ് കമ്മിറ്റികൾ പിന്തുടരുന്ന അതേ നടപടിക്രമങ്ങളും രീതികളും ഇതിൽ പിന്തുടരാനാകില്ല,” ആചാരി  പറയുന്നു.

“അന്വേഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേക നിയമങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും,  വ്യക്തിയെയും വിഷയവുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികളുണ്ടെങ്കിൽ അവരെയും  കമ്മിറ്റിക്ക് മുമ്പാകെ വിളിച്ച് മൊഴിയെടുക്കാനും സാധിക്കും. ചില കേസുകളിൽ ആരോപണവിധേയരായ എംപിക്ക് ആ ആളുകളെ ക്രോസ് വിസ്താരം ചെയ്യാൻ അവകാശമുണ്ട്. എല്ലാത്തിനുമുപരി, അന്വേഷണത്തിന്റെ അടിസ്ഥാന ലക്ഷ്യം സത്യം കണ്ടെത്തുക എന്നതാണ്. നിങ്ങൾ എങ്ങനെ സത്യം കണ്ടെത്തും? സത്യം കണ്ടെത്തുന്നതിന് നിങ്ങൾ എല്ലാ ന്യായമായ രീതികളും ഉപയോഗിക്കേണ്ടതുണ്ട്. അവയെല്ലാം പിന്തുടർന്നിട്ടുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം...” എന്ന് മുൻ ലോകസഭാ സെക്രട്ടറി ജനറൽ വിശദീകരിച്ചു.

തനിക്ക് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ദർശൻ ഹിരാനന്ദാനിയെയും തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാൻ അനുവദിക്കാത്തതിനാൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്ന് മഹുവാ മൊയ്ത്ര അവകാശപ്പെട്ടു.

തെറ്റിനെ എങ്ങനെയാണ് നിർണ്ണയിക്കുന്നത്?

ഭരണഘടനയുടെ ആർട്ടിക്കിൾ 20 പ്രകാരം അക്കാലത്തെ നിയമമനുസരിച്ച് ഒരു കുറ്റം ചെയ്തില്ലെങ്കിൽ ഒരാളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് ആചാരി പറയുന്നു.

“അതിനാൽ ഒരു നിയമം ഉണ്ടായിരിക്കണം, അതിൽ ചട്ടങ്ങൾ ഉൾപ്പെടുന്നു. ഒരു പ്രത്യേക പ്രവൃത്തിയെ കുറ്റമായി ചിത്രീകരിക്കുന്ന ഒരു നിയമമുണ്ടെങ്കിൽ, ഒരു അംഗം അത് ലംഘിച്ചിട്ടുണ്ടെങ്കിൽ...  മാത്രമേ ആർട്ടിക്കിൾ 20 പ്രകാരം ആ വ്യക്തിയെ ശിക്ഷിക്കുവാൻ കഴിയൂ. അതൊരു മൗലികാവകാശമാണ്. പാർലമെന്റ് ലോഗിൻ-പാസ്‌വേഡ് മറ്റൊരാളുമായി പങ്കിട്ടുവെന്നതാണ് മഹുവാ മൊയ്‌ത്രയ്‌ക്കെതിരെയുള്ള പ്രധാന കുറ്റങ്ങളിലൊന്ന്. ലോകസഭാ ചട്ടങ്ങൾ അതേക്കുറിച്ച് നിശബ്ദമാണ്. അതുകൊണ്ട് തന്നെ ഇത് ചട്ടലംഘനമാണെന്ന് പറയുനാകില്ല,” ആചാരി  പറയുന്നു.

“ഈ വിഷയത്തിൽ നിയമമോ ചട്ടമോ ഇല്ലെങ്കിൽ, നിയമം ലംഘിച്ചതിന് നിങ്ങൾക്ക് എങ്ങനെ ഒരു വ്യക്തിക്കെതിരെ നടപടിയെടുക്കാനാകും? ഈ പ്രത്യേക സാഹചര്യത്തിൽ അതൊരു അടിസ്ഥാന പ്രശ്നമാണ്,” ആചാരി പറയുന്നു.

എന്നിരുന്നാലും, "ചോദ്യം ചോദിക്കുന്നതിനായി ഒരു ബിസിനസുകാരനിൽ നിന്ന് (ആരോപിക്കപ്പെട്ട) പണം സ്വീകരിക്കുന്നത് പ്രത്യേകാവകാശ ലംഘനമാണ്, അത് പ്രിവിലേജസ് കമ്മിറ്റി അന്വേഷിക്കേണ്ടതായിരുന്നു" എന്ന് അദ്ദേഹം വിശദീകരിക്കുന്നു. .

Loksabha mahua-moitra Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: