/indian-express-malayalam/media/media_files/uploads/2023/08/ntr-family.jpg)
മനോഹരമായ ചിത്രം കുടുംബത്തിനുള്ളിലെ ആഴത്തിലുള്ള വിള്ളലുകൾ മറച്ചു. ട്വിറ്റർ: രാഷ്ട്രപതിഭവൻ
അന്തരിച്ച നടൻ എൻടിആറിന്റെ ബഹുമാനാർത്ഥം സ്മാരക നാണയം അനാച്ഛാദനം ചെയ്യാൻ സംഘടിപ്പിച്ച പരിപാടിയിൽ തിങ്കളാഴ്ച ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ കുടുംബം ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. എൻടിആറിന് 12 മക്കളുണ്ടായിരുന്നു - ആൺമക്കളും പെൺമക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബം നാണയം പുറത്തിറക്കിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം ചിത്രമെടുത്തു.
എന്നിരുന്നാലും, മനോഹരമായ ചിത്രം കുടുംബത്തിനുള്ളിലെ ആഴത്തിലുള്ള വിള്ളലുകൾ മറച്ചു. അത് 30 വർഷമായി വികസിച്ചുവന്ന പ്രശ്നങ്ങളാണ്.
ആദ്യം, ഫാമിലി ട്രീ
1923 മേയ് മാസത്തിൽ ജനിച്ച എൻടിആർ 1943 ൽ ബസവതാരകത്തെ വിവാഹം കഴിച്ചു. അവർക്ക് 12 കുട്ടികളുണ്ടായിരുന്നു.
President Droupadi Murmu released the commemorative coin on Late Shri NT Rama Rao on his centenary year at RBCC. The President said that Late Shri NT Rama Rao has enriched Indian cinema and culture through Telugu films. NTR’s popularity was equally wide as a public servant and… pic.twitter.com/GeF2C3n0dE
— President of India (@rashtrapatibhvn) August 28, 2023
1962-ൽ എൻടിആറിന് തന്റെ മൂത്ത മകൻ രാമകൃഷ്ണയെ അനാരോഗ്യം മൂലം നഷ്ടപ്പെട്ടു. മകന്റെ മരണശേഷം, ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് രാമകൃഷ്ണയുടെ പേരിൽ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ എൻ ജയകൃഷ്ണ സിനിമാ നിർമ്മാതാവും വ്യവസായിയുമാണ്. നിരവധി സിനിമാ തിയേറ്ററുകൾ സ്വന്തമാക്കിയ എൻടിആറിന്റെ മൂന്നാമത്തെ മകൻ സായികൃഷ്ണയും 2004ൽ അനാരോഗ്യം മൂലം മരിച്ചു.
നാലാമത്തെ മകൻ നന്ദമുരി ഹരികൃഷ്ണ നടനെന്ന നിലയിൽ വിജയം കണ്ടെത്തി, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2008 മുതൽ 2013 വരെ അദ്ദേഹം ടിഡിപി രാജ്യസഭാംഗമായിരുന്നു. 2019 ഓഗസ്റ്റ് 29 ന്, അറുപത്തിയൊന്നുകാരനായ ഹരികൃഷ്ണ ഒരു കാർ അപകടത്തിൽ മരിച്ചു.
എൻടിആറിന്റെ അഞ്ചാമത്തെ മകൻ ബാലകൃഷ്ണ തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരിൽ ഒരാളാണ്. അദ്ദേഹം നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ടിഡിപിക്ക് വേണ്ടി വർഷങ്ങളോളം സജീവമായി പ്രചാരണം നടത്തിയിരുന്നു. 2014ൽ ഹിന്ദുപൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. 2019ൽ വീണ്ടും വിജയിച്ചു.
എൻടിആറിന്റെ ആറാമത്തെയും ഏഴാമത്തെയും മക്കളായ മോഹൻകൃഷ്ണയും രാമകൃഷ്ണ ജൂനിയറും ഹൈദരാബാദ് ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാക്കളാണ്. എട്ടാമത്തെ മകൻ നന്ദമുരി ജയശങ്കർ കൃഷ്ണ സിനിമാ കമ്പനികളുടെ ഉടമയും സിനിമാ നിർമ്മാതാവുമാണ്.
അദ്ദേഹത്തിന്റെ നാല് പെൺമക്കളിൽ 64 കാരിയായ ദഗ്ഗുബതി പുരന്ദേശ്വരി രാഷ്ട്രീയത്തിൽ സജീവമാണ്. കോൺഗ്രസിൽ നിന്ന് ആരംഭിച്ച അവർ 2014 ൽ ബിജെപിയിൽ ചേർന്നു. ജൂലൈയിൽ ബിജെപിയുടെ ആന്ധ്രാപ്രദേശ് പ്രസിഡന്റായി. രണ്ടുതവണ എംപിയായ അവർ കേന്ദ്ര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
എൻടിആറിന്റെ മകളിൽ ഒരാളായ ലോകേശ്വരി ഗൈനക്കോളജിസ്റ്റാണ്, മറ്റൊരാൾ നര ഭുവനേശ്വരി മുൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ എൻടിആറിന്റെ ഇളയ മകൾ കെ ഉമ മഹേശ്വരി ആത്മഹത്യ ചെയ്തു.
എൻടിആറിന്റെ കുടുംബത്തിലെ മൂന്നാം തലമുറയും ഇപ്പോൾ സിനിമകളിൽ സജീവമാണ്: നന്ദമുരി ഹരികൃഷ്ണയുടെ മകൻ എൻടിആർ ജൂനിയർ സൂപ്പർ ഹിറ്റായ ആർആർആറിന്റെ താരമാണ്. ഹരികൃഷ്ണയുടെ മറ്റൊരു മകൻ കല്യാണ് റാമും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മകന്റെ ലോഞ്ചിന് ബാലകൃഷ്ണയും കളമൊരുക്കുകയാണെന്നാണ് കരുതുന്നത്. ഹരികൃഷ്ണയുടെ മക്കളിൽ ഒരാളായ ജാനകിറാം 2016 ഏപ്രിലിൽ വാഹനാപകടത്തിൽ മരിച്ചു.
ഉയർച്ച താഴ്ചകൾ
എല്ലാ സഹോദരങ്ങളും പരസ്പരം അടുത്തിടപഴകുന്നതായി കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. 1993-ൽ തന്റെ ജീവചരിത്രകാരിയായ ലക്ഷ്മി പാർവതിയെ വിവാഹം കഴിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ തുടർന്നാണ് എൻടിആറിനോടുള്ള അവരുടെ വിശ്വസ്തത പരീക്ഷിക്കപ്പെട്ടത്. കാൻസർ ബാധിച്ച് എൻടിആറിന്റെ ആദ്യ ഭാര്യ മരിച്ചതിന് എട്ട് വർഷത്തിന് ശേഷമായിരുന്നു ഇത്.
1994-ന് ശേഷം എൻടിആർ സജീവരാഷ്ട്രീയത്തിൽ ജീവിതത്തിൽ നിന്ന് വിരമിച്ചതോടെ, തന്നെക്കാൾ 35 വയസ്സ് കുറവുള്ള പാർവതിക്ക് ടിഡിപിയുടെ ഭരണം കൈമാറുമെന്ന ഭയമാണ് 1995 ഓഗസ്റ്റ്-സെപ്റ്റംബറിൽ നായിഡുവിന്റെ അട്ടിമറിക്ക് കാരണമായത്.
താൻ സ്ഥാപിച്ച പാർട്ടിയിലെ അംഗങ്ങൾ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തോടെ എൻടിആർ വെറും നാല് മാസത്തിന് ശേഷം 1996 ജനുവരി 18 ന് മരിച്ചു.
1995 സെപ്തംബർ 1-ന് നായിഡു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതുവരെ എൻടിആർ ബന്ധങ്ങൾക്ക് മാത്രം പേരുകേട്ട അദ്ദേഹം, ഹൈദരബാദിലേക്ക് മികച്ച വിവരസാങ്കേതിക വിദ്യാ കമ്പനികളെ കൊണ്ടുവന്ന സാങ്കേതിക വിദഗ്ദ്ധനായ നേതാവെന്ന നിലയിൽ പേര് നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.