scorecardresearch

ഇന്ത്യൻ എക്സ്പ്രസിന്റെ 11-ാം എഡീഷന് പട്നയിൽ തുടക്കം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യൻ എക്സ്പ്രസ് പട്ന എഡീഷൻ പ്രകാശനം ചെയ്തു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യൻ എക്സ്പ്രസ് പട്ന എഡീഷൻ പ്രകാശനം ചെയ്തു

author-image
WebDesk
New Update
Indian Express Patna edition

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: അന്വേഷണാത്മകവും വസ്തുനിഷ്ഠവും കൃത്യതയും പ്രതിബദ്ധതയുമുള്ള പത്രപ്രവർത്തനത്തിനു പേരുകേട്ട ഇന്ത്യൻ എക്സ്പ്രസ് ഇപ്പോൾ ബിഹാറിലേക്കും എത്തിയിരിക്കുന്നു. ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിന്റെ 11-മത് പതിപ്പിനാണ് ഇന്ന് പട്നയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ത്യൻ എക്സ്പ്രസ് പട്ന എഡീഷൻ പ്രകാശനം ചെയ്തു. 

Advertisment

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ എക്സ്പ്രസ് പട്‌ന പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡൽഹി, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പൂനെ, വഡോദര എന്നീ 10 കേന്ദ്രങ്ങളിൽ നിന്നാണ് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിക്കുന്നത്.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 50-ാം വാർഷികത്തിൽ പട്‌ന പതിപ്പ് പ്രകാശനം ചെയ്തൂ എന്നത് ശ്രദ്ധേയമാണ്. അടിയന്തരാവസ്ഥ കാലത്ത് ജനങ്ങളുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടതും പത്രങ്ങള്‍ക്കുമേല്‍ ഏർപ്പെടുത്തിയ സെന്‍സര്‍ഷിപ്പും അധികാരികളുടെ അതിക്രമങ്ങളും എതിർക്കുന്നതിന് നേതൃത്വം വഹിച്ചത് രാംനാഥ് ഗോയങ്കയുടെ കീഴിലുള്ള ഇന്ത്യൻ എക്സ്പ്രസ് ആയിരുന്നു. സെന്‍സര്‍ഷിപ്പിന്റെ ഭാഗമായി പത്രങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ എക്സ്പ്രസ് ശൂന്യമായ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു.

Advertisment

ഇത് ഒരു തിരിച്ചുവരവ് കൂടിയാണെന്ന് പാറ്റ്‌ന പതിപ്പിന്റെ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിവേക് ​​ഗോയങ്ക പറഞ്ഞു. മൂർച്ചയുള്ള രാഷ്ട്രീയ ബോധത്തിനും സാമൂഹിക മനസ്സാക്ഷിക്കും പേരുകേട്ട ബിഹാറിലെ ജനങ്ങൾക്ക്, അവരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും നീതി നൽകുന്ന ഏറ്റവും മികച്ച പത്രപ്രവർത്തനം അർഹിക്കുന്നതിനാൽ, പട്ന പതിപ്പ് ആരംഭിക്കുന്നത് ഇന്ത്യൻ എക്‌സ്പ്രസിന് ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.

Patna Bihar Indian Express

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: