താഴെത്തട്ടില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നയങ്ങള്‍ക്കൊണ്ട് എന്താണ് കാര്യം? ഭരണം കൊണ്ട് ജനങ്ങളുടെ ജീവിതത്തില്‍ വ്യത്യാസം വരുത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് മാറ്റമാണ് സൃഷ്ടിക്കപ്പെടുക? ഭരണത്തിന്റെ അവസാന തട്ടിലുള്ളവരാണ് ജില്ലാ മജിസ്ട്രേറ്റുകള്‍ (ഡിഎം). അടിസ്ഥാന തലത്തിലെ ഭരണ ചുമതല വഹിക്കുന്നവരാണ് ഇക്കൂട്ടര്‍. ചുതലയുടെ വഹിക്കുന്ന ജില്ലകളിൽ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവര്‍ക്ക് സാധിക്കാറുമുണ്ട്.
ബ്യൂറോക്രസിയുടെ “സ്റ്റീൽ ഫ്രെയിം” രൂപീകരിക്കുന്ന ഈ ഡിഎംമാരുടെ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് 2019 ൽ ദി ഇന്ത്യൻ എക്‌സ്‌പ്രസ് എക്‌സലൻസ് ഇൻ ഗവേണൻസ് അവാർഡ് (ഇഐജിഎ) ആരംഭിച്ചത്. മഹാമാരി മൂലം കഴിഞ്ഞവര്‍ഷം അവാര്‍ഡ് വിതരണം നടക്കാതെ പോയിരുന്നു. ദി ഇന്ത്യൻ എക്‌സ്പ്രസ് ഈ വർഷം ഇഐജിഎയുടെ രണ്ടാം പതിപ്പ് ആരംഭിക്കുകയാണ്. സെപ്തംബര്‍ 15 വരെ അപേക്ഷിക്കാവുന്നതാണ്. തുടര്‍ന്ന് പ്രത്യേക ജൂറി രാജ്യത്തെ 780 ജില്ലകളില്‍ നിന്നുള്ള ഡിഎംമാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അവാര്‍ഡ് നിര്‍ണയിക്കും.
അവാര്‍ഡിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും എന്‍ട്രികള്‍ ലഭിച്ചിരുന്നു. പൗരന്മാരെ നദികൾ വൃത്തിയാക്കാൻ സഹായിച്ച, സ്‌കൂൾ പരീക്ഷകളിൽ വിജയശതമാനം ഉയർത്തിയ, ബസ് യാത്ര സുഗമമാക്കുന്ന ഇന്റലിജന്റ് ട്രാൻസിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയ, കാർഷിക ദുരിതത്തിൽ നിന്ന് രക്ഷനേടാൻ സഹായിച്ച, വെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് നൽകാൻ സാങ്കേതികവിദ്യ ഉപയോഗിച്ച, മാലിന്യക്കൂമ്പാരങ്ങൾ പാർക്കുകളാക്കിയവര്‍, അഴിമതിക്കെതിരെ പോരാടിയവര്‍, സ്ത്രീധന സംവിധാനത്തിനെതിരെ നടപടിയെടുത്തവര്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർ.
നൂതന വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്വച്ഛത, ലിംഗസമത്വം, സാമൂഹ്യക്ഷേമം, കൃഷി, ഇ-ഗവേണൻസ്, നൈപുണ്യ വികസനം, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകളും ഇന്നൊവേഷനുകളും, സുസ്ഥിരത, ജലം, ഊർജം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ല വിഭവ വിനിയോഗം എന്നിങ്ങനെ 14 വിഭാഗങ്ങളാണ് ഈ വർഷത്തെ അവാർഡിനുള്ളത്. ദുരന്തനിവാരണം, ക്രമസമാധാനം, പൊതു സൗകര്യങ്ങൾ, ജൂറി സ്പെഷ്യൽ എന്നിങ്ങനെ പ്രത്യേക അവാര്‍ഡുകളുമുണട്. കഴിഞ്ഞ വര്‍ഷങ്ങളിലെ കോവിഡ് മഹാമാരി വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ആർ എം ലോധ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്സണും പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണറുമായ വജാഹത്ത് ഹബീബുള്ള, മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, മുൻ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ, കൂടാതെ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവും ഗ്രാമവികസന വകുപ്പ് സെക്രട്ടറിയുമായ അമർജീത് സിൻഹ എന്നിവരാണ് ജൂറി പാനലില്‍ അടങ്ങിയിരിക്കുന്നത്.
ജൂറി ചുരുക്കപ്പട്ടിക തയാറാക്കിയതിന് ശേഷം പ്രത്യേക പാനല്‍ വിലയിരുത്തും. തുടര്‍ന്ന് ഇന്ത്യൻ എക്‌സ്പ്രസ് ലേഖകരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് തല പരിശോധനകളും നടത്തും. അപേക്ഷകള്‍ നല്‍കുന്നതിനായി eigawards.indianexpress.com. ക്ലിക്ക് ചെയ്യുക.