സ്വർണം, സ്കൂൾ ഫീസ്, ഹോട്ടൽ ബിൽ, ഇൻഷുറൻസ്; ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വസ്തു നികുതി, വൈദ്യുതി ബില്‍, ഹോട്ടൽ ബില്‍, സ്‌കൂള്‍ ഫീസ്, ആഭരണംവാങ്ങിയതിന്റെ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ എല്ലാം ഇനി ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാകും

ആദായ നികുതി, income tax, income tax rate, income tax slabs, new income tax rates, income tax relief, income tax calculator online, income tax calculator 2020, how to calculate income tax online, how to calculate tax online, income tax slab, income tax new slab, income tax new rates, income tax calculate online, tax brackets, income tax

ന്യൂഡൽഹി: ആദായനികുതി വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ മാറ്റങ്ങൾ. നികുതി അടിത്തറ വിപുലീകരിക്കുന്നതിന്, 20,000 രൂപയിൽ കൂടുതൽ ഹോട്ടൽ പേയ്‌മെന്റുകൾ, 50,000 രൂപയിൽ കൂടുതൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ്, 20,000 രൂപയിൽ കൂടുതൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ് എന്നിവയും നികുതി അക്കൗണ്ടിൽ പ്രതിഫലിക്കും.

കൂടാതെ, പ്രതിവർഷം ഒരു ലക്ഷത്തിൽ കൂടുതൽ സംഭാവന / സ്കൂൾ / കോളേജ് ഫീസ് അടയ്ക്കുന്നത്, വിദേശ യാത്ര, ആഭ്യന്തര ബിസിനസ് ക്ലാസ് വിമാന യാത്ര, വൈറ്റ് ഗുഡ്സ് (ഉദാ: ടി വി), ആഭരണങ്ങൾ, ഒരു ലക്ഷത്തിലധികം രൂപയുള്ള പെയിന്റിംഗുകൾ, ഡീമാറ്റ് അക്കൗണ്ടുകൾ, ബാങ്ക് ലോക്കറുകൾ എന്നിവയെല്ലാം സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷന്റെ (എസ്എഫ്ടി) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കായെല്ലാം നൽകുന്ന തുക വ്യക്തികളുടെ നികുതിക അക്കൗണ്ട് സ്റ്റേറ്റ്‌മെന്റായ ഫോം 26 എഎസില്‍ പ്രതിഫലിക്കും.

Read More: ആദായനികുതി നടപടിക്രമങ്ങൾ ഇനിമുതൽ സുതാര്യവും ലളിതവുമെന്ന് പ്രധാനമന്ത്രി

നികുതി ദായകന്‍ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോര്‍ട്ടലില്‍നിന്ന് ഫോം 26 എഎസ് ഡൗണ്‍ലോഡ് ചെയ്ത് നോക്കിയാല്‍ നടത്തിയ ഇടപാടിന്റെ വിവരങ്ങള്‍ ലഭിക്കും. പുതിയനീക്കം ഓരോരുത്തരും നടത്തിയ ചെറിയ ഇടപാടുകളെപ്പോലും നിരീക്ഷിക്കുന്നതിന് ആദായനികുതി വകുപ്പിനെ സഹായിക്കും.

നികുതിദായകരെ സഹായിക്കുന്നതിനായി ‘സുതാര്യ നികുതിപരിവ്- സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്‌ഫോം കൊണ്ടുവരികയും കൂടുതൽ പരിഷ്കരണങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. അതിനോടൊപ്പമാണ് പുതിയ പരിഷ്കരണവും പ്രഖ്യാപിച്ചത്.

ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള പുതിയ പ്രവര്‍ത്തന സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഫെയ്‌സ്‌ലെസ്സ് ഇ-അസസ്‌മെന്റും ഇതോടൊപ്പം നിലവില്‍ വന്നു. നികുതിദായകർ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഫെയ്‌സ്‌ലെസ്സ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25-ഓടെ നിലവില്‍വരും.

ഇന്ത്യയിലെ നികുതി സമ്പ്രദായത്തിൽ അടിസ്ഥാന പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ മോദി, നികുതി സമ്പ്രദായത്തെ തടസ്സമില്ലാത്തതും കഠിനമല്ലാത്തതും നേരിൽകാണാത്തുമായി മാറ്റുന്നതിനാണ് തന്റെ സർക്കാരിന്റെ ശ്രമമെന്നും പറഞ്ഞു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് 1.5 കോടി പൗരന്മാർ മാത്രമാണ് നികുതി അടയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

നികുതിയുടെ പരിധിയിൽ ഉൾപ്പെടാത്ത പൗരന്മാർ മുന്നോട്ട് വന്ന് നികുതി റിട്ടേൺ സമർപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. “നികുതി അടയ്ക്കാൻ കഴിവുള്ളവരിൽ​ പലരും ഇതിന്റെ പരിധിയിൽ വന്നിട്ടില്ല. അവർ സ്വയം മുന്നോട്ട് വരണം, ഇതാണ് എന്റെ അഭ്യർത്ഥനയും പ്രതീക്ഷയും,” എന്നായിരുന്നു മോദി പറഞ്ഞത്.

Read in English: The day Govt applauds honest taxpayer, it plans new list of transactions under scanner

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: The day govt applauds honest taxpayer it plans new list of transactions under scanner

Next Story
ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്: പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യത്തിനു കുറ്റക്കാരനെന്നു സുപ്രീം കോടതിprashant bhushan,പ്രശാന്ത് ഭൂഷണ്‍,  prashant bhushan tweet, പ്രശാന്ത് ഭൂഷണിന്റെ വിവാദ ട്വീറ്റുകൾ, prashant bhushan tweet contempt,വിവാദ ട്വീറ്റുകളിൽ , പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യം, prashant bhushan comment on supreme court, prashant bhushan tweet cji, സു പ്രീം കോടതിക്കെതിരായ പ്രശാന്ത് ഭൂഷണിന്റെ വിവാദ പരാമർശങ്ങൾ,sa bobdey, എസ്എ ബോബ്‌ഡെ, indian express malayala, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം,ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express