scorecardresearch

'ആളുകളുടെ കരച്ചില്‍, നടുക്കം വിട്ടുമാറിയിട്ടില്ല'; ഒഡിഷ ട്രെയിന്‍ ദുരന്തം അതിജീവിച്ചവര്‍ ചെന്നൈയിലെത്തി

ദുരന്തത്തില്‍ ഇതുവരെ 275 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

ദുരന്തത്തില്‍ ഇതുവരെ 275 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്

author-image
WebDesk
New Update
Odisha Train Accident

Express Photo: Partha

ചെന്നൈ: ഞായറാഴ്ച രാവിലെ നാലരയ്ക്ക് ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ പതിവിലും തിരക്ക് കാണാമായിരുന്നു. ഒഡിഷ ട്രെയിന്‍ ദുരന്തത്തെ അതിജീവിച്ചവരുമായി വരുന്ന സ്പെഷ്യല്‍ ട്രെയിനായുള്ള കാത്തിരിപ്പായിരുന്നു അത്.

Advertisment

138 യാത്രക്കാരുമായുള്ള ട്രെയിന്‍ 15 മിനുറ്റുകള്‍ക്ക് ശേഷമാണ് സ്റ്റേഷനിലെത്തിയത്. എല്ലാവരും സുരക്ഷിതരാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യന്‍ അറിയിച്ചു. സുരക്ഷിതരാണെങ്കിലും നടുക്കം മാറിയിട്ടില്ലായിരുന്നു തിരിച്ചെത്തിയവര്‍ക്ക്.

"തിരിച്ചെത്തിയ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുളള പ്രത്യക സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്," സുബ്രമണ്യന്‍ വ്യക്തമാക്കി. തിരിച്ചെത്തിയ 138 പേരില്‍ 18 പേരെ ആശുപത്രിയില്‍ എത്തിച്ചു. നിസാര പരുക്കുകളായിരുന്നു ഇവര്‍ക്ക്. 17 പേരും ആശുപത്രി വിട്ടെങ്കിലും 34-കാരനായ ധരണി മാത്രം ആശുപത്രിയില്‍ തുടര്‍ന്ന്.

ട്രക്ക് ഡ്രൈവറാണ് ധരണി. ഒരു ട്രക്ക് ബംഗ്ലാദേശില്‍ എത്തിച്ച ശേഷം കോറോമാണ്ടല്‍ എക്സ്പ്രസില്‍ ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു ധരണി. രാത്രി ഏഴ് മണിയോടെയാണ് ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതും ബോഗികള്‍ സമീപത്തുള്ള പാളത്തിലേക്ക് പതിച്ചതും. അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് 275 പേരാണ് അപകടത്തില്‍ ഇതുവരെ മരണപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

Advertisment

തന്റെ ടീമിലുള്ള അഞ്ച് പേര്‍ക്കൊപ്പം എസ് 1 കോച്ചിലായിരുന്നു ധരണി. ധരണിയുടെ തലയ്ക്കായിരുന്നു പരുക്കേറ്റത്. ചെന്നൈയില്‍ തിരിച്ചെത്തിയിട്ടും ധരണിയുടെ നടുക്കം മാറിയിട്ടില്ല. "ആ ശബ്ദത്തിന്റെ ഓര്‍മകള്‍, നടുക്കം, ആളുകളുടെ കരച്ചില്‍ എന്നിവയെല്ലാം എന്നെ വേട്ടയാടുകയാണ്," ധരണി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

"വളരെ ഭീകരമായ ശബ്ദം കേട്ടാണ് ഉറങ്ങുകയായിരുന്ന ഞാന്‍ ഞെട്ടി എണീറ്റത്. എനിക്കിത് വാക്കുകളില്‍ പറയാനാകുന്നില്ല. അപകടത്തിന് ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്," ധരണി കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു കാര്യം സംഭവിച്ചെന്ന് വിശ്വസിക്കാനാകുന്നില്ല, കേന്ദ്ര സര്‍ക്കാരിനാണ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ധരണി ആവശ്യപ്പെട്ടു.

Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: