ന്യൂ​​ഡ​​ൽ​​ഹി: കെ​​ട്ടി​​ടം അ​​ന​​ധി​​കൃ​​ത​​മാ​​യി പാ​​ർ​​ട്ടി ഓഫി​​സി​​ന്​ വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ച്ചെന്ന ആരോപണത്തില്‍ ആം ​​ആ​​ദ്​​​മി പാ​​ർ​​ട്ടി​​ക്ക്​ പൊതുമരാമത്ത് വകുപ്പ് 27 ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂപ പി​​ഴ ചുമത്തി. റൗ​​സ്​ അ​​വ​​ന്യൂ​​വി​​ലെ ബം​​ഗ്ലാ​​വി​​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പാ​​ർ​​ട്ടി ഓ​​ഫി​​സി​ന്റെ വാ​​ട​​ക​​യ​​ട​​ക്ക​​മാ​​ണ്​ 27,73,802 രൂ​​പ പി​​ഴ ചു​​മ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇത് സംബന്ധിച്ച് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്ക് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് അയച്ചു.

ബംഗ്ലാവ് ഒഴിഞ്ഞില്ലെങ്കില്‍ പിഴ ദിംപ്രതി വര്‍ദ്ധിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം അരവിന്ദ് കേജ്രിവാളിന് നോട്ടീസ് അയച്ചിരുന്നു. എത്രയും പെട്ടെന്ന് കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും നടപടികളൊന്നും കൈക്കൊണ്ടില്ല.

മ​​ന്ത്രി അ​​സം അ​​ഹ്​​​മ​​ദ്​ ഖാ​​ൻ താ​​മ​​സി​​ച്ചി​​രു​​ന്ന ബം​​ഗ്ലാ​​വ്​ അ​​ന​​ധി​​കൃ​​ത​​മാ​​യി പാ​​ർ​​ട്ടി​​ക്ക്​ അ​​നു​​വ​​ദി​​ച്ചു ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് എഎപി അറിയിച്ചു. ബിജെപി മന്ത്രിമാര്‍ക്ക് അടക്കം ഓഫീസ് ആവശ്യങ്ങള്‍ക്കായി ബംഗ്ലാവ് അനുവദിച്ചിട്ടുണ്ടെന്ന് എഎപി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ