scorecardresearch

ലോകത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന നഗരങ്ങളിൽ ബംഗളൂരുവിന് രണ്ടാം സ്ഥാനം

ജനപെരുപ്പം, അശാസ്ത്രീയ വികസനം, ജലസുരക്ഷാ നടപടികളുടെ അഭാവം തുടങ്ങിയവയാണ് കുടിവെള്ള ക്ഷാമത്തിനുള്ള ബിബിസി പ്രധാനമായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്

ജനപെരുപ്പം, അശാസ്ത്രീയ വികസനം, ജലസുരക്ഷാ നടപടികളുടെ അഭാവം തുടങ്ങിയവയാണ് കുടിവെള്ള ക്ഷാമത്തിനുള്ള ബിബിസി പ്രധാനമായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ലോകത്ത് കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന നഗരങ്ങളിൽ ബംഗളൂരുവിന് രണ്ടാം സ്ഥാനം

ന്യൂയോര്‍ക്ക്: കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന നഗരങ്ങളിൽ ബെംഗളൂരിന്‌ രണ്ടാം സ്ഥാനം. ബ്രസീലിലെ സാവോപോളോ ആണ് പട്ടികയില്‍ ഒന്നാമത്. പ്രമുഖ മാധ്യമമായ ബിബിസി പുറത്തുവിട്ട റിപ്പോർട്ടിലാണ് നഗരത്തിലെ ജലദൗർലഭ്യം വ്യക്തമാക്കുന്നത്.

Advertisment

ജനപെരുപ്പം, അശാസ്ത്രീയ വികസനം, ജലസുരക്ഷാ നടപടികളുടെ അഭാവം തുടങ്ങിയവയാണ് കുടിവെള്ള ക്ഷാമത്തിനുള്ള ബിബിസി പ്രധാനമായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ബെംഗളുരുവില്‍ കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. ബംഗളുരുവിലെ ജലവിതരണ സംവിധാനം പ്രവര്‍ത്തിക്കുന്നത് വ്യക്തതയോടെയല്ല. അതിനാല്‍ ലഭ്യമായ കുടിവെള്ളത്തിന്റെ പകുതിയും നഗരം ഉപയോഗശൂന്യമാകുകയാണ്.

ബെംഗളുരുവിലെ 85 ശതമാനം തടാകങ്ങളിലെ വെള്ളവും ജലസേചനത്തിനും വ്യവസായശാലകളിലെ ശീതീകരണത്തിനുമാണ് ഉപയോഗിക്കുന്നത്. നഗരത്തിലെ ജനങ്ങള്‍ക്ക് കുടിക്കാനോ കുളിക്കാനോ പറ്റുന്ന ഒറ്റ തടാകം പോലും ഇവിടെയില്ലെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

Advertisment

ബ്രസീലിലെ സാവോപോളോ ആണ് പട്ടികയില്‍ ഒന്നാമത്. ഇവിടെയുള്ള പ്രധാന സംഭരണിയിലെ ജലത്തിന്റെ അളവ് നാലു ശതമാനത്തിലേക്കു താഴ്ന്നിരിക്കുകയാണ്. 21.7 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ 20 ദിവസം വരെ കുടിവെള്ളം മുടങ്ങിയിട്ടുണ്ട്. ഇവിടെ പൊലീസിന്റെ സംരക്ഷണത്തിലാണു ജലവിതരണ ടാങ്കറുകള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രതിവര്‍ഷം ഒരു വ്യക്തിക്ക് 1000 ക്യുബിക് മീറ്ററില്‍ കുറവ് ശുദ്ധജലം കിട്ടുന്ന പ്രദേശങ്ങളെയാണു 'ജലക്ഷാമപ്രദേശ'മായി ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. 145 ക്യുബിക് മീറ്റര്‍ വെള്ളം മാത്രമേ ചൈനയുടെ തലസ്ഥനമായ ബെയ്ജിംഗില്‍ 20 ദശലക്ഷം ജനങ്ങള്‍ക്കു ലഭിക്കുന്നുള്ളൂ. ലോകജനസംഖ്യയുടെ 20 ശതമാനം പേരുള്ള ചൈനയില്‍ മൊത്തം ശുദ്ധജലത്തിന്റെ ഏഴു ശതമാനം മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈജിപ്ത് തലസ്ഥാനം കെയ്റോ, ഇന്തൊനീഷ്യ തലസ്ഥാനം ജക്കാര്‍ത്ത, റഷ്യന്‍ തലസ്ഥാനം മോസ്കോ, തുര്‍ക്കിയിലെ ഇസ്താംബുള്‍, മെക്സിക്കോ സിറ്റി, ബ്രിട്ടന്റെ തലസ്ഥാനം ലണ്ടന്‍, ജപ്പാന്‍ തലസ്ഥാനം ടോക്കിയോ, യുഎസിലെ മിയാമി തുടങ്ങിയ നഗരങ്ങളാണു നാലു മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.

Water Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: