Latest News

‘ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മനുഷ്യൻ’; തരൂരിനെ കുറിച്ച് സുനന്ദയുടെ മകൻ

സുനന്ദയുടെ കുടുംബത്തെ ഏറ്റവും അടുത്തറിയുന്ന ഇവർ ആരും ശശി തരൂരിനെതിരെ ഒരക്ഷരം പോലും മൊഴി നൽകിയിട്ടില്ലെന്നും പറയുന്നു. ശശി തരൂർ സുനന്ദയോട് ഏതെങ്കിലും തരത്തിൽ ക്രൂരമായി പെരുമാറിയതായി വിവരങ്ങളൊന്നും ഇവരിൽ നിന്നു ലഭിച്ചിട്ടില്ലെന്നും പറയുന്നു

ന്യൂഡൽഹി: ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത വ്യക്തിയാണ് ശശി തരൂർ എന്ന് സുനന്ദ പുഷ്‌കറിന്റെ മകൻ. ശശി തരൂർ തന്റെ അമ്മയെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത വ്യക്തിയാണെന്നും സുനന്ദയുടെ മകൻ പൊലീസിന് മൊഴി നൽകി. സുനന്ദയുടെ മകൻ പൊലീസിനു നൽകിയ മൊഴി മുതിർന്ന അഭിഭാഷകൻ വികാസ് പവ കോടതിയിൽ വായിച്ചു. വ്യക്തിപരമായി ഏറെ സമ്മർദങ്ങളും മരണഭയവും സുനന്ദയ്‌ക്ക് ഉണ്ടായിരുന്നെന്നും മൊഴിയിൽ പറയുന്നു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പത്ത് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. സുനന്ദയുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന പത്ത് പേർ. സുനന്ദയുടെ കുടുംബത്തെ ഏറ്റവും അടുത്തറിയുന്ന ഇവർ ആരും ശശി തരൂരിനെതിരെ ഒരക്ഷരം പോലും മൊഴി നൽകിയിട്ടില്ലെന്നും പറയുന്നു. ശശി തരൂർ സുനന്ദയോട് ഏതെങ്കിലും തരത്തിൽ ക്രൂരമായി പെരുമാറിയതായി വിവരങ്ങളൊന്നും ഇവരിൽ നിന്നു ലഭിച്ചിട്ടില്ലെന്നും പറയുന്നു.

Read Also: ‘ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്ക് ഏറ്റവും പ്രിയം’; സുനന്ദയെ ഓര്‍മിച്ച് ശശി തരൂര്‍

സുനന്ദയുടെ മകൻ ശിവ് മേനോന്റെ മൊഴിയാണ് അഭിഭാഷകൻ കോടതിയിൽ വായിച്ചത്. ശശി തരൂരുമായുള്ള വിവാഹം കഴിഞ്ഞ് ഒരു വർഷം വളരെ സന്തോഷത്തോടെയാണ് ഇരുവരും ജീവിച്ചത്. എന്നാൽ, ഒന്നര വർഷത്തിനു ശേഷം കാര്യങ്ങൾ മാറി. ചെറിയ കാര്യങ്ങൾക്ക് പോലും സുനന്ദ ദേഷ്യപ്പെടാൻ തുടങ്ങിയെന്നും മൊഴിയിൽ പറയുന്നു.

“അമ്മ അദ്ദേഹത്തെ വളരെയധികം സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നും ആ സ്‌നേഹം അമ്മ പ്രതീക്ഷിച്ചിരുന്നു. ഞാൻ ഇക്കാര്യം ശശിയോട് പറയാറുണ്ട്. അമ്മ ദേഷ്യപ്പെടുമ്പോൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് പറയാറുണ്ട്. ഞാൻ അമ്മയെയും സമാധാനിപ്പിക്കാറുണ്ട്. ഒരുമിച്ചിരുന്ന് കൂടുതൽ നേരം സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അദ്ദേഹത്തോട് ദേഷ്യപ്പെടരുതെന്ന് അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതൽ ശ്രദ്ധ നൽകുന്നതിനുവേണ്ടി ഞാൻ അമ്മയെ ദുബായിയിലേക്ക് ക്ഷണിച്ചിരുന്നു,” സുനന്ദയുടെ മകന്റെ മൊഴി ഉദ്ദരിച്ച് അഭിഭാഷകൻ വികാസ് കോടതിയിൽ വിവരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tharoor couldnt hurt a fly pushkar son to police

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com