ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെ‌ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ധി​കാ​ര​ത്തി​ലേ​റി നാ​ല് വ​ർ​ഷ​മാ​യി​ട്ടും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ബി​ജെ​പി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു.

നാ​ലു വ​ർ​ഷ​മാ​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ വി​ല കി​ട്ടു​ന്നി​ല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് തു​ക​യി​ല്ല. യു​വാ​ക്ക​ൾ​ക്ക് ജോ​ലി​യി​ല്ലെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശി​ച്ചു. ഭാഗ്യവശാല്‍ ഇനിയൊരു വര്‍ഷം കൂടി മാത്രമാണല്ലോ ബാക്കിയുളളൂവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ പൊതുബജറ്റാണ് കേന്ദ്ര ധനമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചത്. ബജറ്റിൽ മൊബൈൽ ഫോണുകൾ, കാറുകൾ, മോട്ടോർ സൈക്കിൾ, ചെരുപ്പ്, പെർഫ്യൂമുകൾ എന്നിവയ്ക്ക് വില കൂടുമെന്ന് ധനമന്ത്രി പറഞ്ഞു. 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ