പട്ന: കാലിത്തീറ്റ കുഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പരിഹാസരൂപേണ നന്ദിയറിയിച്ച് ലാലുവിന്റെ മകന് തേജസ്വി യാദവ്. വളരെ നന്ദി നിതീഷ് കുമാര്‍- നിതീഷിനെ ഉന്നമിട്ട് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
Thank you very much Nitish Kumar
— Tejashwi Yadav (@yadavtejashwi) January 6, 2018
ശനിയാഴ്ചയാണ് ആര്‍ജെഡി അധ്യക്ഷന്‍ കൂടിയായ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ചുലക്ഷം പിഴയും വിധിച്ച് പ്രത്യേക സിബിഐ കോടതിയുടെ വിധി വന്നത്. തുടര്‍ന്നാണ് നിതീഷിനെ പരിഹസിക്കുന്ന ട്വീറ്റുമായി തേജസ്വി രംഗത്തെത്തിയത്.
നിതീഷ് കുമാര്‍ നേതൃത്വം നല്‍കിയിരുന്ന മഹാസഖ്യം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി യാദവ്. പിന്നീട് മഹാസഖ്യം പിളരുകയും നിതീഷ് എന്‍ഡിഎയില്‍ ചേരുകയുമായിരുന്നു. കോടതി വിധി വിശദമായി പഠിച്ചതിനു ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിധി പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തേജസ്വി പറഞ്ഞിരുന്നു. കോടതിവിധിക്കെതിരെയും ജാമ്യത്തിനുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook